ദിലീപിന്റെ പ്രൊഡ്യൂസര്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെയാണ് ജയലാല്‍ മേനോന്‍ സിനിമാ നിര്‍മ്മാണം രംഗത്തെത്തുന്നത്. ആദ്യ ചുവട്പിഴച്ചില്ല. ദിലീപ് നായകനായ ചിത്രം മികച്ച പ്രതികരണങ്ങളും വിജയവും നേടി.
ദിലീപ് ചിത്രത്തിന് ശേഷം ജയലാല്‍ മേനോന്‍ തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രമാണ് ജയലാല്‍ അടുത്തതായി നിര്‍മ്മിയ്ക്കുന്ന. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും.

ദിലീപിന്റെ പ്രൊഡ്യൂസര്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം
മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിയ്ക്കും.

ദിലീപിന്റെ പ്രൊഡ്യൂസര്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം
നിലവില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് മഞ്ജു വാര്യര്‍. ഐപിഎസ് ഓഫീസറായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.

ദിലീപിന്റെ പ്രൊഡ്യൂസര്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം
ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്ന ജോ ആന്റ് ദി ബോയിയാണ് മഞ്ജുവിന്റേതായി ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം. മഞ്ജുവിനൊപ്പം സനൂപ് സന്തോഷും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നു.

ദിലീപിന്റെ പ്രൊഡ്യൂസര്‍ ഇനി മഞ്ജു വാര്യര്‍ക്കൊപ്പം
വേട്ട കഴിഞ്ഞാല്‍ മഞ്ജു അടുത്തതായി അഭിനയിക്കുന്നത് ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നതും ദീപു തന്നെയാണ്.


Click it and Unblock the Notifications











