മോഹന്‍ലാല്‍ സുചിത്ര വിവാഹത്തിന്‌റെ മീഡിയേറ്റര്‍ ഞാനായിരുന്നു, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്‌

By Midhun Raj

മലയാളി പ്രേക്ഷകര്‍ക്ക് ഏക്കാലവും പ്രിയപ്പെട്ട ദമ്പതികളാണ് മോഹന്‍ലാലും സുചിത്രയും. ഇരുവരുടെയും ദാമ്പത്യജീവിതം മറ്റുളളവര്‍ക്കും മാതൃകയാവാറുണ്ട്. മോഹന്‍ലാലിന്‌റെ അഭിനയ ജീവിതത്തില്‍ വലിയ പിന്തുണ നല്‍കി സുചിത്ര കൂടെനിന്നിരുന്നു. 1988 എപ്രില്‍ 28നാണ് ഇരുവരും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര. വീട്ടുകാര്‍ തമ്മിലുറപ്പിച്ച വിവാഹമായിരുന്ന മോഹന്‍ലാലിനെറയും സുചിത്രയുടെതുമായി നടന്നത്.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലിക്കെട്ട്. അന്ന് സിനിമാ, സാംസ്‌കാരിക, രാഷ്ടീയ രംഗത്തെ പ്രമുഖര്‍ മോഹന്‍ലാലിനും സുചിത്രയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

രാജാവിന്‌റെ മകന്‍, ഇരുപതാം നൂറ്റാണ്ട്

രാജാവിന്‌റെ മകന്‍, ഇരുപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലൂടെ ലാലേട്ടന്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ശേഷമായിരുന്നു നടന്‌റെ വിവാഹം നടന്നത്. അതേസമയം മോഹന്‍ലാല്‍ സുചിത്ര വിവാഹത്തെ കുറിച്ച് മനസുതുറന്ന് നിര്‍മ്മാതാവ് പിവി ഗംഗാധരന്‍ എത്തിയിരുന്നു. മോഹന്‍ലാലിനെ്‌റയും സുചിത്രയുടെയും വിവാഹത്തിന് കാരണമായത് താനാണെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം എത്തിയത്.

ഒരു യൂടൂബ് ചാനലിന് നല്‍കിയ

ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിവി ഗംഗാധരന്‍ മനസുതുറന്നത്. മോഹന്‍ലാലുമായിട്ടുളള ബന്ധങ്ങള്‍ പലതുമുണ്ട്. മോഹന്‍ലാലിന്‌റെ കല്യാണം. കാര്യങ്ങളൊക്കെ. മോഹന്‍ലാല് ആദ്യമായിട്ട് പെണ്ണ് കാണുന്നത് എന്റെ മുറിയില്‍ വെച്ചിട്ടാണ്. സുചിത്രയെ. ഞങ്ങളെ ബെഡ്‌റൂമില്‍ വെച്ചിട്ടാണ് അവര് കാണുന്നത്. പരിചയപ്പെടുന്നത്.

കാരണം എന്താണെന്ന് വെച്ചാല്‍

കാരണം എന്താണെന്ന് വെച്ചാല്‍ ബാലാജി സാറും ഭാര്യയും സിസ്റ്റേഴ്‌സുമൊക്കെ നിര്‍ബന്ധമായിട്ട് എന്നോട് പറഞ്ഞു. നമുക്ക് മോഹന്‍ലാലിനെകൊണ്ട് സുചിത്ര കല്യാണം കഴിപ്പിക്കണം. ഞാനായിരുന്നു അതിന്‌റെ മീഡിയേറ്റര്‍. സുചിത്രയെ മോഹന്‍ലാലിന് മുന്‍പ് അറിയില്ല. പക്ഷേ ബാലാജിയെ ഒകെ മോഹന്‍ലാലിന് അറിയാം. കാരണം അവരൊക്കെ വലിയ കൂട്ടരല്ലേ. അതിന്‌റെ മീഡിയേറ്ററ് ഞാനായിരുന്നു.

Recommended Video

Mammootty speech About Mohanlal Directing Film
കംപ്ലീറ്റ് അതിന്റെ കാര്യങ്ങളെല്ലാം

കംപ്ലീറ്റ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തത് ഞാനാണ്. ബാലാജിക്കായിരുന്നില്ല അവരുടെ ഭാര്യയ്ക്കും സിസ്റ്റേഴ്‌സിനുമൊക്കെയായിരുന്നു സുചിത്രയ്ക്ക് മോഹന്‍ലാലിനെ വരനായി കിട്ടാന്‍ ആഗ്രഹം. അപ്പോ ആ കല്യാണത്തിന്‌റെ തുടക്കം കുറിക്കാനൊക്കെ എനിക്ക് സാധിച്ചു. അഭിമുഖത്തില്‍ പിവി ഗംഗാധരന്‍ പറഞ്ഞു.

1990ലാണ് മോഹന്‍ലാലിനും സുപ്രിയയ്ക്കും

1990ലാണ് മോഹന്‍ലാലിനും സുപ്രിയയ്ക്കും മകന്‍ ജനിച്ചത്. പ്രണവിന് പിന്നാലെ വിസ്മയയും പിന്നീട് ഇവരുടെ ജീവിതത്തിലേക്ക് വന്നു. ലാലേട്ടന്‌റെ കുടുംബ ചിത്രങ്ങളെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബാലതാരമായിട്ടാണ് പ്രണവ് മോഹന്‍ലാലിന്‌റെ തുടക്കം. പിന്നീട് ആദി എന്ന ചിത്രത്തിലൂടെ നായകനടനായും മാറി താരം. 2018ലാണ് ആദി പുറത്തിറങ്ങിയത്. ജീത്തു ജോസഫിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി സിനിമ.

Read more about: mohanlal suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X