എന്റെ മകളുടെ പ്രായമേയുള്ളൂ, പത്ത് രൂപ വാങ്ങിയാൽ രണ്ട് രൂപയുടെ ആത്മാർഥത വേണ്ടേ; നൂറിനെതിരെ നിർമ്മാതാവ്

നടി നൂറിൻ ഷെരീഫിനെതിരെ സാന്റാക്രൂസ് സിനിമയുടെ നിർമ്മാതാവും സംവിധായകനും രം​ഗത്ത്. നൂറിൻ ചോദിച്ച പണം മുഴുവനും കൊടുത്തതാണ്, സിനിമയുടെ പ്രൊമോഷനുകൾക്ക് വരാമെന്ന് ഏറ്റതും ആണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും നൂറിൻ സഹകരിക്കുന്നില്ല. നൂറിനെ ഫോണ്‍ വിളിച്ചാലും മെസേജ് അയച്ചാലും പ്രതികരിക്കുന്നില്ലെന്നും നിര്‍മാതാവ് രാജുഗോപി ചിറ്റേത്ത് പറഞ്ഞു. സാന്റാക്രൂസ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സിനിമക്കായി 'നൂറിൻ ചോദിച്ച പണം മുഴുവന്‍ നല്‍കിയതാണ്. പ്രമോഷന് വരാമെന്ന് പറഞ്ഞതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാല്‍ ആളുകള്‍ തിയേറ്ററില്‍ സിനിമ കാണാൻ കയറില്ലേ. പത്ത് രൂപ ഒരാൾ വാങ്ങിയാൽ രണ്ട് രൂപയുടെ ജോലി എങ്കിലും എടുക്കേണ്ടതല്ലേ. അതല്ലേ മനസാക്ഷി. ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ല. മെസേജിന് മറുപടിയില്ല.

എന്റെ മകളുടെ പ്രായമേയുള്ളൂ. എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത് എന്നാണ് നൂറിന്‍ ഇപ്പോൾ ചോദിക്കുന്നതെന്നും'- രാജു ഗോപി ചിറ്റേത്ത് പറഞ്ഞു.

Noorin Sharif

സിനിമയുടെ നിർമ്മാതാവ് മാത്രമല്ല സംവിധായകനും നൂറിനെതിരെ സംസാരിച്ചു. നൂറിൻ ഇല്ലാത്തിന്റെ പേരില്‍ പല പ്രൊമോഷൻ പരിപാടികളും നഷ്ടമായതായി സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യാൻ ആരാണ് മുന്നോട്ട് വരുന്നത്. സാന്റാക്രൂസിൻ്റെ റിലീസിന്റെ തലേ ദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞതെങ്കിലും ഇപ്പോള്‍ പറയാതെ പറ്റില്ല.

നൂറിൻ ഇല്ലാത്തത് കൊണ്ട് ഒരു ചാനല്‍ പ്രോഗ്രാം എടുത്തിട്ടും അവര്‍ ഒഴിവാക്കി. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് അവര്‍ പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയില്‍ അധികം പ്രശസ്തരില്ല.

പിന്നെയുള്ളത് അജു വര്‍ഗീസ് ആണ്. അദ്ദേഹം ഗസ്റ്റ് റോള്‍ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണെന്നും ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

കേരളത്തിലെ ഒരു ഡാൻസ് ട്രൂപ്പിന്‍റെ കഥയെ ആധാരമാക്കി ജോൺസൻ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററുകളിലെത്തിയ സിനിമയാണ് 'സാന്‍റാക്രൂസ്'. ചിറ്റേത് ഫിലിം ഹൗസിന്‍റെ ബാനറിൽ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രത്തിൻ്റെ നിർമ്മാണം. ഡാൻസറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാൻ നായകനാവുന്ന ചിത്രത്തിൽ നായികയാണ് നൂറിൻ ഷെരീഫ്. വലിയ പടങ്ങള്‍ വരുമ്പോള്‍ സാധാരക്കാരുടെ ചെറിയ പടങ്ങള്‍ തീയേറ്ററുകളിൽ നിന്ന് മാറ്റുകയാണ്.

ഫോ‍ർട്ടുകൊച്ചിയിൽ ഞങ്ങൾക്ക് നല്ല കളക്ഷൻ കിട്ടിയിട്ടും കടുവ വന്നപ്പോൾ സാന്‍റാക്രൂസ് എടുത്ത് മാറ്റി. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഈ ചിത്രം ഒരുക്കിയത്.

Read more about: actress noorin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X