പ്രണവിന്‍റെയും കല്യാണിയുടേയും 'ഹൃദയം' പേര് പോലെ ഹൃദ്യമാവുമെന്ന് നിര്‍മ്മാതാവ്! കാത്തിരിക്കുന്നു
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഹൃദയം. അഭിനയവും സംവിധാനവുമായി മലയാള സിനിമയിലെ സകലകലവല്ലഭനായ വിനീത് ശ്രീനിവാസനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ചാമത്തെ അങ്കത്തിനായി വിനീത് ഇറങ്ങുമ്പോള്‍ നാലാമത്തെ ചിത്രവുമായാണ് എത്തുന്നത്. മോഹന്‍ലാലിനൊപ്പം ബാലതാരമായാണ് പ്രണവ് ആദ്യ സിനിമയില്‍ അഭിനയിച്ചത്. സിനിമാകുടുംബത്തില്‍ നിന്നുമുള്ള വരവിന് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും പ്രണവ് സ്വന്തമാക്കിയിരുന്നു.
ഭാവിയില്‍ നായകനായി പ്രണവ് എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കത്തില്‍ തന്നെ പുറത്തുവന്നിരുന്നു. അസിസ്റ്റന്റായി പ്രവര്‍ത്തിച്ച് വരുന്നതിനിടയിലായിരുന്നു പ്രണവ് നായകനായി അരങ്ങേറിയത്. ആദിയിലൂടെ തുടക്കം കുറിച്ച പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തില്‍ മോഹന്‍ലാലിന്‍രെ ബാല്യകാലം അവതരിപ്പിച്ച് പ്രണവ് എത്തിയിരുന്നു. പ്രിയദര്‍ശന്റെ മകളും പ്രണവിന്റെ അടുത്ത സുഹൃത്തുമായ കല്യാണിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇരുവരും നായികനായകന്ർമാരായെത്തുന്ന ചിത്രമാണ് ഹൃദയം.

മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ ബാനര്‍ സജീവമാവുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രന്‍മാരും താരപുത്രിയുമെല്ലാം ഈ ചിത്രത്തിനായി ഒരുമിക്കുകയാണ്. ചെന്നൈയില്‍ വെച്ചാണ് സിനിമയുടെ ഷൂട്ടിംഗ് . താന്‍ പഠിച്ച കോളേജില്‍ ഷൂട്ടിംഗിനായി പോയതിനെക്കുറിച്ച് വാചാലനായി വിനീത് എത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഹൃദയം സ്ക്രീനിൽ എത്തുവാൻ ഞാനും പ്രേക്ഷകനെ പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് വിശാഖ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതിയോളം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. ചിത്രം കണ്ട് പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങൾ അറിയുവാൻ ഞാൻ കാത്തിരിക്കുകയാണ്. ഹൃദയം എന്ന പേര് പോലെ മനസ്സിൽ തൊടുന്നതായിരിക്കും ഈ ചിത്രമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നിര്‍മ്മാതാവിന്റെ വാക്കുകള്‍ കൂടി കേട്ടതോടെ ആരാധകരും ആവേശത്തിലാണ്. ദർശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രണവിനും വിനീതിനും വേണ്ടി പൃഥ്വിരാജും എത്തുന്നുണ്ട്. അഭിനേതാവായല്ല ഗായകനാണ് പൃഥ്വിരാജ് ഹൃദയത്തിലെത്തുന്നത്.


Click it and Unblock the Notifications