എന്നാലും ഒരു മര്യാദ വേണം,സാമാന്യ മര്യാദ, അമ്മയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതില്‍ സജി നന്ത്യാട്ട്
താരസംഘടന 'അമ്മ'യുടെ കൊച്ചി ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമ്മയിലെ അംഗങ്ങളെല്ലാം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രസിഡണ്ട് മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ്, ഗണേഷ് കുമാര്‍, സിദ്ധിഖ്, ജഗദീഷ് ഉള്‍പ്പെടെയുളള താരങ്ങളാണ് ചടങ്ങിന് നേത്വത്വം വഹിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറി. ഓഫീസ് ഉദ്ഘാടന ദിവസം തന്നെയാണ് താരസംഘടനയുടെ പുതിയ സിനിമയും പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം അമ്മ സംഘടന ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നിര്‍മ്മാതാവ് സജി നന്ത്യാട്ട് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിര്‍മ്മാതാവ് പ്രതികരിച്ചത്. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഓഫീസ്, ഫിലിം ചേംബര്‍ ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്തപ്പോള്‍ അമ്മ പ്രതിനിധികളെ പരിഗണിച്ചിരുന്നെന്നും എന്നാല്‍ ആ പരിഗണന അവരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നും സജി നന്ത്യാട്ട് പറയുന്നു.
ഗ്ലാമര്‍ ലുക്കില്‍ തമന്ന ഭാട്ടിയ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
"അമ്മയുടെ ഓഫീസ് ഉദ്ഘാടനം നടന്നു, നല്ല കാര്യം, പക്ഷേ നമ്മള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു, ഫിലിം ചേംബറിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ നമ്മള്‍ അവരെ പരിഗണിച്ചത് പോലെയാണോ. അവര്‍ നമ്മളെ പരിഗണിച്ചതെന്ന് എനിക്ക് സംശയമുണ്ട്. അവരെ അവരാക്കിയ നിര്‍മ്മാതാക്കള്‍ക്കോ വിതരണക്കാര്‍ക്കോ തിയ്യേറ്ററുകാര്‍ക്കോ വേണ്ടത്ര പരിഗണന കൊടുത്തൂടെയെന്ന് കരുതുന്നില്ല. മാത്രമല്ല. സുരേഷ് കുമാറുണ്ടായിരുന്നു. രഞ്ജിത്തുണ്ടായിരുന്നു.
സ്‌റ്റേജിലൊന്നും അവര്‍ നമ്മളെ അടുപ്പിക്കുകയേയില്ല. അത് എനിക്ക് തോന്നുന്നത് അവര്‍ക്ക് അതില്‍ പരാതി കാണില്ല. പറഞ്ഞൂന്ന് മാത്രം. ഫിലിം ചേംബറിന് അവര്‍ കത്ത് അയച്ചിരുന്നു. ഉദ്ഘാടനമാണെന്ന് പറഞ്ഞ്. ആ കത്ത് വായിച്ചാല്‍ തോന്നും ഇതിലും ഭേദം വിളിക്കാതിരിക്കുന്നതാണെന്ന്. അവിടെ എല്ലാം ഒരു മറയുണ്ട്. വിളിക്കണോ വിളിക്കണ്ടെ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാലും ഒരു മര്യാദ വേണം സാമാന്യ മര്യാദ. സജി നന്ത്യാട്ട് പറഞ്ഞു


Click it and Unblock the Notifications