twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മായാനദി നിര്‍മ്മിച്ചത് എന്‍റെ പണം ഉപയോഗിച്ച്! വ്യാജ പ്രചാരണങ്ങള്‍ക്ക് സന്തോഷ് ടി കുരുവിളയുടെ മറുപടി

    |

    മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പണമിറക്കിയിട്ടുണ്ടെന്നും ആഷിഖ് അബു സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ മായാനദി നിര്‍മ്മിച്ചത് ഫൈസലാണെന്നുമായിരുന്നു പ്രചാരണം. ഈ പ്രചാരണം ശരിയല്ലെന്ന് സന്തോഷ് ടി കുരുവിള പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

    Recommended Video

    മായാനദിക്ക് പണം എന്റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് | Oneindia Malayalamq

    പ്രിയ സുഹൃത്തുക്കളെ, ഒരു പ്രവാസി വ്യവസായി ആയിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ , നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച മായാനദി എന്ന ചിത്രത്തിന്‍റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു.

    മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എൻ്റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായ് അടച്ചിട്ടുള്ളതാണ് , പ്രധാനമായ് ഈ സിനിമ നിർമ്മിയ്ക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ.

    Mayanadi

    പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാനദി എന്ന എൻ്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ. ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ച് വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

    ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക , ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്. പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തിൽ തുടർന്നും എൻ്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും . ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് , വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക, കൊറോണ പടർത്താതിരിയ്ക്കുക, സുരക്ഷിതരായിരിയ്ക്കുക .

    English summary
    Producer Santhosh T Kuruvila about Mayanadi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X