വിസ്‌കി കഴിച്ച് ശ്രീനിയേട്ടന് എഴുന്നേല്‍ക്കാന്‍ കഴിയാതെയായി, എനിക്ക് അത് ഉപകാരമായി മാറി,നിര്‍മ്മാതാവ്

By Prashant V R

സിനിമയിലെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ശ്രീനിവാസന്‍. അഭിനയത്തിനൊപ്പം തന്നെ തിരക്കഥാകൃത്തായും അദ്ദേഹം മോളിവുഡില്‍ സജീവമായിരുന്നു. നടന്‌റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. അതേസമയം ശ്രീനിവാസനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. കിണ്ണം കട്ട കളളന്‍ എന്ന ചിത്രത്തിന്‌റെ സമയത്ത് ശ്രീനിവാസനൊപ്പമുളള അനുഭവമാണ് നിര്‍മ്മാതാവ് വെളിപ്പെടുത്തിയത്.

sreenivasan

ഒന്നര ലക്ഷം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശ്രീനിയേട്ടന് പ്രതിഫലം നിശ്ചയിച്ചത് സതീഷ് കുറ്റിയില്‍ പറയുന്നു. 25000രൂപ അഡ്വാന്‍സും നല്‍കി. ഒറ്റപ്പാലത്ത് പടം തുടങ്ങാനുളള എല്ലാ സംവിധാനങ്ങളുമായി ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിയേട്ടനെ ഞങ്ങള്‍ നന്നായൊന്ന് സല്‍ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിയേട്ടന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.

പക്ഷേ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആരോഗ്യം വീണ്ടെടുത്തിട്ട് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു. അങ്ങനെ ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിറുത്തിവെച്ചു. അത് എനിക്ക് ദൈവാധീനമായി മാറി. തുടര്‍ന്ന് ശ്രീനിയേട്ടന്‍ സ്‌ക്രിപ്റ്റ് വായിക്കണമെന്ന് പറഞ്ഞു. അങ്ങനെ വായിക്കാന്‍ കൊടുത്ത സ്‌ക്രിപ്റ്റ് സമയമെടുത്ത് അദ്ദേഹം തിരുത്തി.

ഗ്ലാമറസ് ചിത്രങ്ങളുമായി ശിവാനി, പുത്തന്‍ ഫോട്ടോസ് കാണാം

ഒടുവില്‍ 45 ദിവസത്തിലധികം എടുക്കുമായിരുന്ന തിരക്കഥ 21 ദിവസമാക്കി അദ്ദേഹം മാറ്റി. വലിയ ലാഭമാണ് എനിക്കതിലൂടെ ഉണ്ടായത്. ആ നന്ദി എന്നും എനിക്ക് ശ്രീനിയേട്ടനോടുണ്ടെന്നും സതീഷ് കുറ്റിയില്‍ പറഞ്ഞു. അതേസമയം കെകെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ജഗദീഷ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X