പൃഥ്വിയുടെ സെവന്‍ത്‌ഡേയില്‍ ടൊവിനോ എത്തിയത് ഇങ്ങനെ! തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്
സഹനടനായുളള വേഷങ്ങളില്‍ തുടങ്ങി പിന്നീട് നായകനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. എന്ന് നിന്റെ മൊയ്തീന്‍ പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തന്റെ കരിയറിലെ ഉയര്‍ച്ചയ്ക്ക് കാരണം പൃഥ്വിരാജാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും ടൊവിനോ തുറന്നുപറഞ്ഞിട്ടുണ്ട്. പൃഥ്വി ചിത്രം എന്ന് നിന്റെ മൊയ്തീനിലെ ടൊവിനോ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെവന്‍ത്ത്‌ഡേ ചിത്രീകരണ സമയത്ത് പൃഥ്വിയുമായുളള പരിചയമാണ് നടന് എന്ന് നിന്റെ മൊയ്തീനിലും അവസരം ലഭിക്കാന്‍ കാരണമായത്.
സെവന്‍ത്‌ഡേയില്‍ ടൊവിനോ എത്തിപ്പെട്ടതിനെ കുറിച്ച് അടുത്തിടെ പൃഥ്വിരാജ് തന്നെ ഒരു പരിപാടിയില്‍ തുറന്നുപറഞ്ഞിരുന്നു. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് ടൊവിനോ ആ ചിത്രത്തിലേക്ക് എത്തിയതെന്നാണ് പൃഥ്വി പറഞ്ഞത്. ടൊവിനോയ്ക്ക് മുന്‍പ് പൃഥ്വിയുടെ അടുത്ത സുഹൃത്തായ മറ്റൊരു നടനെയായിരുന്നു ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.

എന്നാല്‍ മറ്റൊരു സിനിമ ഉളളത് കാരണം നടന്‍ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ടൊവിനോ ഈ ചിത്രത്തിലേക്ക് എത്തിയത്. എബിസിഡി എന്ന ടൊവിനോ വില്ലന്‍ വേഷത്തിലെത്തിയ ചിത്രം കണ്ടാണ് പൃഥ്വി നടനെ വിളിച്ചത്. പിന്നീട് സെവന്‍ത്‌ഡേയില്‍ നന്നായി അഭിനയിച്ച ടൊവിനോയെ പൃഥ്വി എന്ന് നിന്റെ മൊയ്തീനിലേക്ക് കൂടി വിളിക്കുകയും ചെയ്തു.

അതേസമയം സെവന്‍ത് ഡേ സമയത്ത് നടന്ന കാര്യങ്ങളെ കുറിച്ച് നിര്‍മ്മാതാവ് ഷിബു ജി സൂശീലനും തുറന്നുപറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്ന് നടന്ന കാര്യത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്. "ഈ വീഡിയോയില്‍ പ്രിയ നടന്‍ പൃഥ്വിരാജ് പറയുന്നത് കേട്ടപ്പോള്‍ വളരെ സന്തോഷം. എന്റെ ചില തീരുമാനങ്ങള്‍ ഒരു നടന്റെ ഉയര്‍ച്ചയെ സഹായകമായതില്‍ അഭിമാനം കൊളളുന്നു.
Recommended Video

മെമ്മറീസില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച രാഹുല്‍ മാധവിനെ ആയിരുന്നു സെവന്‍ത് ഡേയില്‍ കാസ്റ്റ് ചെയ്തിരുന്നത്. അഡ്വാന്‍സ് നല്‍കി ഫോട്ടോസ് വരെ എടുത്തു കഴിഞ്ഞു. സിനിമ അനൗണ്‍സ് ചെയ്തു. സിനിമ തുടങ്ങാന്‍ ഒരാഴ്ച മാത്രം. അപ്പോഴാണ് ആ സമയത്ത് തമിഴ് സിനിമയില്‍ ചാന്‍സ് ലഭിച്ച രാഹുല്‍ മാധവ് ചെന്നെയില്‍ പോയി തിരിച്ചുവന്ന് പറഞ്ഞത് കേട്ട് സത്യത്തില്‍ എനിക്ക് വിഷമം തോന്നിയത്.

കാരണം അദ്ദേഹത്തെ മാറ്റുന്നതിനൊപ്പം അഡ്വാന്‍സ് നല്‍കി ഫോട്ടോഷൂട്ടില്‍ പങ്കെടുത്ത മറ്റൊരു നടന്‍ ആയ അജ്മലിനെ കൂടി മാറ്റേണ്ടി വന്നു. പകരം അനുമോഹന്‍ കൂടി എന്റെ സിനിമയിലേക്ക് എത്തി. ഞാന്‍ രാഹുല്‍ മാധവിനോട് അഡ്വാന്‍സ് തിരിച്ചുതരാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. അദ്ദേഹം അഡ്വാന്‍സ് ചിത്രീകരണം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചുനല്‍കി.

പക്ഷേ അജ്മലില്‍ നിന്ന് അഡ്വാന്‍സ് ചിത്രീകരണം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തിരിച്ച് നല്‍കി. പക്ഷേ അജ്മലില്‍ നിന്ന് അഡ്വാന്‍സ് ഞാന്‍ തിരിച്ചുചോദിച്ചിട്ടില്ല. ചോദിക്കുന്നത് ശരിയല്ല എന്ന് തോന്നി. കാരണം അദ്ദേഹം അഭിനയിക്കാന്‍ റെഡിയായിരുന്നു. എന്റെ ചില തീരുമാനങ്ങള്‍ നല്ലതായിരുന്നു എന്ന് സിനിമ തുടങ്ങിയപ്പോള്‍ മനസിലായി. പൃഥ്വിരാജ് ടൊവിനോ സൗഹൃദം സെവന്‍ത് ഡേയില്‍ നിന്നും ലൂസിഫര്‍ വരെ എത്തി. എന്റെ തീരുമാനങ്ങള്‍ക്ക് പൃഥ്വിരാജിന്റെ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു. അത് എന്നും ഓര്‍ക്കുന്നു, ഷിബു ജി സുശീലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Click it and Unblock the Notifications