Sri: ലൈംഗികാരോപണവുമായി നടി! വിരൽ ചൂണ്ടിയത് പ്രമുഖ നിർമ്മാതാവിനും മകനും നേരെ...

പ്രമുഖ തെലുങ്ക് നിർമ്മാതാവിനും മകനുമെതിരെ ലെംഗികാരോപണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ താരം ശീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ തെലുങ്ക് സിനിമയെ പിടിച്ചുലക്കുകയാണ്. തെലുങ്കിൽ നടമാർ ചൂഷണത്തിന് വിധേയമാകുന്നുവെന്ന് ആരോപിച്ച് പെതുനിരത്തിൽ ടൊപ്പ് ലെസ്സ് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ പ്രമുഖ തെലുങ്ക് നിർമ്മാതാവിനും മകനുമെതിരെ ലെംഗികാരോപണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ തെലുങ്ക് സിനിമ ലോകത്തെ ‍ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം താരത്തിന്റെ പ്രതിഷേധത്തിൽ വിമർശനം ഉന്നയിച്ച് തെലുങ്ക് സിനിമ സംഘടന മ രംഗത്തെത്തിയിരുന്നു. നടിയുടെ പ്രതിഷേധ പ്രകടനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മാ ഭാരവാഹിയായ ശിവാജി രാജ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് നിർമ്മാതാവിനും മകനുമെതിരെ താരം രംഗത്തെത്തിയത്.

   പീഡിപ്പിച്ചു

പീഡിപ്പിച്ചു

നിർമ്മാതാവിന്റേയോ മകന്റേയോ പേര് വെളിപ്പെടുത്താതെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഷൂട്ടിങ്ങ് ആവശ്യത്തിനായി സ്റ്റുഡിയോയിൽ എത്തുമ്പോൾ ബലം പ്രയോഗിച്ച് തന്നെ കീഴ്പ്പെടുത്തിയെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്തരത്തിൽ തന്നെ പല പ്രവാശ്യം ഉപയോഗിച്ചിട്ടുണ്ടെന്നും ശ്രീ പറ‍ഞ്ഞു. അധികം വൈകാതെ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നു നടി പറഞ്ഞു. സർക്കാർ സ്റ്റുഡിയോകൽ നിർമ്മാതാക്കളും മക്കളും ദുരുപയോഗം ചെയ്യുകയാണെന്നും താരം പറഞ്ഞു,

നഗ്ന വീഡിയോ

നഗ്ന വീഡിയോ

സിനിമയിൽ അവസരത്തിന് വേണ്ടി പല നിർമ്മാതാക്കൾക്കും സംവിധായകന്മാർക്കും നഗ്നവീഡിയോകൾ അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇതുവരെ തനിയ്ക്ക് ആരും റോൾ പോലും തന്നിട്ടില്ല. എന്നാൽ ചിലർ പെൺക്കുട്ടികളുടെ അഭിനയ മോഹം മുതലെടുക്കുകയാണെന്നും താരം പറ‍ഞ്ഞു. പലരും തന്നോട് ലൈവ് ന്യൂഡ് വീഡിയോ വരെ ചോദിച്ചിരുന്നുവെന്നും താരം തുറന്നടിച്ചു.

 നോർത്തിന്ത്യൻ നടിമാർക്ക് അവസരമില്ല

നോർത്തിന്ത്യൻ നടിമാർക്ക് അവസരമില്ല

സിനിമയിൽ തെലുങ്കു പെൺകുട്ടികൾക്ക് അവസരം കുറയുന്നുവെന്നാണ് ശ്രീയുടെ വാദം. മുംബൈയിൽ നിന്ന് വരുന്ന പെൺകുട്ടികൾക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത്. ഇൻസ്ട്രിയിൽ തുടർന്നു വരുന്ന വിവേചനം പുറം ലോകത്തെ അറിയിക്കാൻ ടോപ്പ് ലെസ് പ്രതിഷേധമല്ലാതെ മറ്റൊരു നല്ല മാർഗമില്ല. അതിനാലാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്നും ശ്രീപറഞ്ഞു.

 ടൊപ്പ് ലെസ്സ് പ്രതിഷേധം

ടൊപ്പ് ലെസ്സ് പ്രതിഷേധം

തെലുങ്ക് സിനിമ മേഖലയിൽ തെലുങ്ക് പെൺകുട്ടികൾക്ക് അവസരം നിഷേധിക്കുന്നു എന്ന് ആരോപിച്ചാണ് ടോപ്പ് ലെസ്സ് പ്രതിഷേധവുമായി താരം രംഗത്തെത്തിയത്. തെലുങ്ക് സിനിമയുടെ അസ്ഥാനത്തായിരുന്നു താരത്തിന്റെ പ്രതിഷേധം. പൊതുനിരത്തിൽ വസ്ത്രം അഴിച്ചു കള‍ഞ്ഞ് അർധ നഗ്നയായിട്ടായിരുന്നു ശ്രീയുടെ പ്രതിഷേധം. ഇതി വലിയ വിവാദങ്ങൾക്ക് വളിവെച്ചിട്ടുണ്ട്. താരത്തിനെതിരെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ശ്രീയുടെ പെരുമാറ്റം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X