»   » രാമലീല ഉടന്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ്, ജയിലില്‍ നിന്ന് ഇറങ്ങും, എന്നിട്ട് മതി എന്ന് ദിലീപ് !!

രാമലീല ഉടന്‍ റിലീസ് ചെയ്യണമെന്ന് നിര്‍മാതാവ്, ജയിലില്‍ നിന്ന് ഇറങ്ങും, എന്നിട്ട് മതി എന്ന് ദിലീപ് !!

Posted By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ആകെ പെട്ടിരിയ്ക്കുന്നത് ബിഗ് ബജറ്റില്‍ ഒരുക്കിയ രാമലീല എന്ന ചിത്രവും അതിന്റെ അണിയറപ്രവര്‍ത്തകരുമാണ്. നാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

നാലു വര്‍ഷത്തെ പ്രയത്‌നമാണിത്, സിനിമ തിയേറ്ററുകളില്‍ എത്താന്‍ വൈകുന്നതിന്റെ കാരണം അതൊന്നുമല്ല!!


ഇനിയും വൈകിയാല്‍ ചിത്രത്തിന്റെ കലക്ഷനെ അത് മോശമായി ബാധിയ്ക്കുമെന്നും, ഉടന്‍ ചിത്രം റിലീസ് ചെയ്യണം എന്നുമാണ് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. എന്നാല്‍ ജയിലില്‍ നിന്ന് താന്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അത് കഴിഞ്ഞിട്ട് റിലീസ് ചെയ്യാം എന്നുമാണത്രെ ദിലീപ് പറയുന്നത്.


പുലിമുരുകന് ശേഷം

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കുന്ന ചിത്രമാണ് രാമലീല. പുലിമുരുകനിലൂടെ ലഭിച്ച് 30 കോടി ലാഭത്തില്‍ നിന്ന്, 25 കോടി മുടക്കിയാണ് ടോമിച്ചന്‍ രാമലീല എന്ന ദിലീപ് ചിത്രം നിര്‍മിച്ചത്.


നിര്‍മാതാവ് പറയുന്നത്

ഓണത്തിന് മുന്‍പെങ്കിലും രാമലീല തിയേറ്ററിലെത്തിക്കണം എന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്. ഇനിയും കാത്തിരുന്നാല്‍ ആളുകള്‍ കയറില്ല. ഫാന്‍സ് അസോസിയേഷന്റെ കരുത്തില്‍ ചിത്രം റിലീസ് ചെയ്യാം എന്നാണ് നിര്‍മാതാവിന്റെ അഭിപ്രായം.


വേണ്ട എന്ന് ദിലീപ്

എന്നാല്‍ താന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം റിലീസ് ചെയ്താല്‍ മതി എന്നാണത്രെ ദിലീപ് പറയുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് അരുണ്‍ ഗോപി ജയിലില്‍ കാണാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തോടാണ് ചിത്രം ഓണം ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാമെന്നും അപ്പോഴേക്കും താന്‍ പുറത്തിറങ്ങുമെന്നും ദിലീപ് പറഞ്ഞത്.


നാല് വര്‍ഷത്തെ കഷ്ടപ്പാട്

നാല് വാര്‍ഷത്തെ അരുണ്‍ ഗോപിയുടെ അധ്വാനമാണ് രാമലീല എന്ന ചിത്രം. മുഴുവന്‍ ചിത്രീകരണവും കഴിഞ്ഞ് റിലീസിങ് ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് നായകന്‍ പീഡനക്കേസില്‍ അറസ്റ്റിലായത്. അതോടെ റിലീസ് പ്രതിസന്ധിയിലാകുകയായിരുന്നു. ഇനി റിലീസ് ചെയ്താലും ജനം സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് സംവിധായകനും നിര്‍മാതാവും.


പൊളിട്ടിക്കല്‍ ത്രില്ലര്‍

ലയേണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റേതായി റിലീസ് ചെയ്യുന്ന പൊളിട്ടിക്കല്‍ ത്രില്ലറാണ് രാമലീല. പ്രയാഗ മാര്‍ട്ടിന്‍ നായികയായെത്തുന്ന ചിത്രത്തില്‍ രാധിക ശരത്ത് കുമാര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. റിലീസിന്റെ അവസ്ഥ മുതലെടുത്ത് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
English summary
Producer state that Ramaleela should release as soon as possible

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam