ആ പടം ടിവിയില്‍ വന്നാല്‍ കണ്ടുതീര്‍ത്തിട്ടെ അവിടെ നിന്ന് മാറൂ എന്ന് അദ്ദേഹം പറഞ്ഞു,തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

By Midhun Raj

മലയാള സിനിമാ ചരിത്രത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ഹിറ്റുകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. റീമേക്ക് പതിപ്പുകള്‍ മിക്ക ഭാഷകളിലും വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ നാഗവല്ലി.

swargachithraappachan-pkkunhalikutty

സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു മോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചത്. അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു. "ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ നിന്ന് കണ്ടുതീര്‍ത്തിട്ടേ ഞാന്‍ അവിടെ നിന്ന് മാറൂ. പരസ്യം വന്നാലെ അവിടെ നിന്ന് മാറൂ എന്ന്, നിര്‍മ്മാതാവ് പറഞ്ഞു.

പുതിയ ലുക്കില്‍ ഹന്‍സിക, തെന്നിന്ത്യന്‍ താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

രണ്ട് വര്‍ഷം മുന്‍പ് ഒരു പരിപാടിക്ക് പോയപ്പോള്‍ അദ്ദേഹത്തെ കണ്ടപ്പോഴാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ വെളിപ്പെടുത്തി. അതൊക്കെ കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും. മണിച്ചിത്രത്താഴിന്‌റെ നിര്‍മ്മാതാവ് എന്ന് പറയുമ്പോള്‍ ആളുകള്‍ക്കിപ്പോഴും വലിയ കാര്യമാണെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. എന്റെ കരിയറിലെ എറ്റവും മികച്ച ചിത്രമാണത്. ദേശീയ അവാര്‍ഡും സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഞാന്‍ അറിയപ്പെടുന്നതും ഈ ചിത്രം കൊണ്ടായിരിക്കും, അഭിമുഖത്തില്‍ നിര്‍മ്മാതാവ് പറഞ്ഞു.

More from Filmibeat

Read more about: mohanlal fazil suresh gopi shobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X