മമ്മൂട്ടിയുടെ പോലീസ് വേഷം തികച്ചും വ്യത്യസ്തം! ആക്ഷന്‍ കോമഡിയാണ് ഉണ്ടയെന്ന് നിര്‍മ്മാതാവ്! കാണൂ!

അനുരാഗകരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് പിന്നാലെയായി മെഗാസ്റ്റാര്‍ വീണ്ടും പോലീസ് വേഷത്തിലെത്തുകയാണ് ഈ ചിത്രത്തില്‍. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായി എത്തുകയാണ് അദ്ദേഹം. ബോളിവുഡിലെ മുന്‍നിര അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

പതിവില്‍ നിന്നും വ്യത്യസ്തമായ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന് നിര്‍മ്മാതാക്കളിലൊരാളായ കൃഷ്ണന്‍ സേതുകുമാര്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ലുക്കിലും നോക്കിലും എടുപ്പിലുമെല്ലാം വ്യത്യസ്തമായിരിക്കും ഈ സിനിമയിലെ കഥാപാത്രമെന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തെലുങ്ക് ചിത്രമായ യാത്രയുടെ തിരക്കിലാണ് മമ്മൂട്ടി. ഹരിശ്രീ അശോകന്റെ മകനായ അര്‍ജുനും ഷൈന്‍ ടോം ചാക്കോയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛത്തീസ്ഗഢില്‍ വെച്ചാണ് സിനിമയ്ക്ക് തുടക്കമാവുന്നത്.

Mammootty

പേരിലെ പോലെ തന്നെ പുതുമയാര്‍ന്ന സിനിമയായിരിക്കും ഇതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇത്തരത്തിലൊരു പേര് നല്‍കിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് സിനിമയെക്കുരിച്ച് സ്ഥിരീകരണം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X