»   » ബാഹുബലിക്ക് മൂന്നാം ഭാഗം? രാജമൗലി അല്ല പറയുന്നത് നിര്‍മാതാവ്, പക്ഷെ ഒരു ഡിമാന്‍ഡ് ഉണ്ട്!

ബാഹുബലിക്ക് മൂന്നാം ഭാഗം? രാജമൗലി അല്ല പറയുന്നത് നിര്‍മാതാവ്, പക്ഷെ ഒരു ഡിമാന്‍ഡ് ഉണ്ട്!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ലോകവും പ്രേക്ഷകരും ഇപ്പോള്‍ സംസാരിക്കുന്നത് ബാഹുബലി രണ്ടാം ഭാഗത്തേക്കുറിച്ചാണ്. ചരിത്രത്തിലേക്ക് കുതിപ്പ് നടത്തിയിരിക്കുകയാണ്  ചിത്രം. പ്രേക്ഷകര്‍ ചിത്രത്തേ ഏറ്റെടുത്തു. മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കൊണ്ടിരിക്കുകയാണ്. 

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

ആദ്യം മോഹന്‍ലാല്‍, പിന്നെ ജയറാം!!! ഒടുവില്‍ ഭരതന്റെ കുഞ്ചന്‍ നമ്പ്യാര്‍ക്ക് സംഭവിച്ചത്???

ആയിരം കോടി എന്ന് മാന്ത്രിക സംഖ്യ കടന്ന് കുതിക്കുകയാണ് ചിത്രം. ആയിരം കോടി കടക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബാഹുബലി. പ്രേക്ഷകരുടേയും സിനിമാ ലോകത്തിന്റേയും ഇപ്പോഴത്തെ സംശയം ബാഹുബലിക്ക് മൂന്നാം ഭാഗം ഇറങ്ങുമോ എന്നതാണ്. അക്കാര്യത്തില്‍ വ്യക്തമായ ഉത്തരം നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡയ്ക്കുണ്ട്. ഇതിനേക്കുറിച്ച് ഫസ്റ്റ് പോസ്റ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. 

ബാഹുബലിയുടെ മൂന്നാം ഭാഗം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എന്നാല്‍ അതിനേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും അത്തരത്തിലൊരു സാധ്യതയെ സംവിധായകനും നിര്‍മാതാവും തള്ളിക്കളയുന്നില്ല.

ബാഹുബലിക്ക് മൂന്നാം ഭാഗം ഇറക്കുന്നതിനോട് നിര്‍മാതാവിന് താല്‍പര്യക്കുറവൊന്നും ഇല്ല. പക്ഷെ ഒരു ഡിമാന്‍ഡ് ഉണ്ട്, മികച്ച തിരക്കഥ ലഭിക്കണം. ഇതേ വിഷയത്തില്‍ രാജമൗലി പ്രതികരിച്ചതും ശക്തമായ ഒരു കഥയുമായി അച്ഛന്‍ വന്നാല്‍ ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്നായിരുന്നു.

ബാഹുബലി എന്ന സിനിമ ചെയ്യാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച സംവിധായകന്‍ രാജമൗലി ആണെന്നാണ് നിര്‍മാതാവ് ഷോബു യര്‍ലഗഡ്ഡയുടെ അഭിപ്രായം. കാരണം ശക്തമായ സംഘട്ടന രംഗങ്ങളുള്ള ശക്തമായ കഥ വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രമാണ് ബാഹുബലി. മാത്രമല്ല തങ്ങള്‍ തമ്മില്‍ വ്യക്തിപരമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ കളക്ഷന്‍ ആയിരം കോടി കടന്നതായി അറിഞ്ഞു. ഇത്രയും വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ട്. ആ സന്തോഷം തനക്ക് വേണ്ടി മാത്രമല്ല രാജമൗലിക്കും മൊത്തം ബാഹുബലി ടീമിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം നേടിയത്. ആയിരം കോടി കാഴ്ചയില്‍ എങ്ങനെ ഉണ്ടാകുമെന്ന് പോലും തനിക്ക് അറിയില്ല. ഒരു നിര്‍മാതാവെന്ന നിലയില്‍ തനിക്കെത്ര ലാഭമുണ്ടാകുമെന്ന കാര്യത്തിലല്ല തന്റെ ശ്രദ്ധയെന്നും ഷോബു യര്‍ലഗഡ്ഡ പറയുന്നു.

അടുത്ത ചിത്രം ഈ ടീമിന് കടുത്ത വെല്ലുവിളിയാണ്. ബാഹുബലിക്ക് ശേഷം വരുന്ന ചിത്രത്തില്‍ നിന്നും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. അത് വലിയ സമ്മര്‍ദ്ദമാണ്. തനിക്ക് മാത്രമല്ല രാജമൗലിക്കും അത് വലിയ സമ്മര്‍ദ്ദമാകുമെന്നാണ് ഷോബു യര്‍ലഗഡ്ഡയുടെ അഭിപ്രായം.

ഷോബു യര്‍ലഗഡ്ഡയുടെ അടുത്ത ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം ആയിരിക്കില്ല. അതിനേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നതും ഇല്ല. ഇപ്പോള്‍ ലണ്ടനില്‍ വിശ്രമവേള ആസ്വദിക്കുകയാണ് ഷോബു യര്‍ലഗഡ്ഡയും കുടുംബവും. ഒപ്പം രാജമൗലിയും കുടുംബവുമുണ്ട്.

ആമിര്‍ ഖാന്‍ ചിത്രം ദംഗലിന് ചൈനയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അഞ്ച് ദിവസം കൊണ്ട് ചിത്രം നേടിയത് 150 കോടിയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ബാഹുബലി 2ന്റെ ചൈന റിലീസിനുള്ള പദ്ധതികള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ 1000 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നത് അസാദ്ധ്യമായതെന്ന് തോന്നിപ്പിച്ച സംഖ്യയാണ്. ചുരുങ്ങിയ ദിവസം കൊണ്ടാണ് ബാഹുബലി ആ നേട്ടത്തിലേക്ക് എത്തിയത്. ഇതിനകം 1200 കോടി പിന്നിട്ട ചിത്രം 1500 എന്ന കടമ്പ വൈകാതെ മറികടക്കുമെന്നാണ് പ്രതീക്ഷ.

1200 കോടി പിന്നിട്ട ബാഹുബലി ദ കണ്‍ക്ലൂഷന്റെ കളക്ഷന്റെ 50 ശതമാനവും നേടിയത് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ചിത്രം ഹിന്ദിയിലും മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. തെലുങ്ക് പതിപ്പ് 25 ശതമാനവും തമിഴ് പതിപ്പ് 15 ശതമാനവും മലയാളം പതിപ്പ് 10 ശതമാനവും നേട്ടമുണ്ടാക്കി.

English summary
There are no immediate plans for a Baahubali 3, says Baahubali producer Shobu Yarlagadda. I backed Rajamouli because if there is one filmmaker in India who can handle larger-than-life storytelling with great action, it's him, he said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam