»   » പത്തു കോടിയുടെ നഷ്ടം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ച ചിത്രം, വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ്

പത്തു കോടിയുടെ നഷ്ടം മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിച്ച ചിത്രം, വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ്

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ പെട്ട കഷ്ടപാടിനെ കുറിച്ച് സംവിധായകനും അണിയറപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. ഒരു നല്ല സിനിമ ചെയ്യണമെന്ന മോഹം മാത്രമായിരുന്നു പുലിമുരുകന്‍ പൂര്‍ത്തിയാകുന്നത് വരെ തങ്ങളുടെ മനസിലുണ്ടായിരുന്നതെന്നും സംവിധായകന്‍ വൈശാഖ് മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ഇത്രയും വലിയ ബജറ്റില്‍ ഒരു ചിത്രം നിര്‍മിച്ചപ്പോള്‍ താന്‍ ഒരുപാട് വെല്ലുവിളി നേരിട്ടതായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. ഒരു പ്രതികാരം തീര്‍ക്കല്‍ കൂടിയായിരുന്നു പുലിമുരുകന്‍ എന്ന് ടോമിച്ചന്‍ മുളക് പാടം പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ..


പരാജയപ്പെടും

25 കോടിയാണ് പുലിമുരുകന്റെ നിര്‍മാണ ചെലവ്. 25 കോടി രൂപ മുടക്കി മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ വിജയിക്കുമോ മുടക്കിയ മുതല്‍ തിരിച്ചു കിട്ടില്ലേ എന്ന് ആശങ്ക പ്രകടിപ്പിച്ചവരുണ്ടായിരുന്നുവെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.


പ്രതികാരം

താന്‍ പൊട്ടിപാളിസാകുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. അവരോടുള്ള മധുരപ്രതികാരമാണിതെന്നും ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.


ഒരു നല്ല സിനിമ

പുലിമുരുകന്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ലാഭവും നഷ്ടവുമൊന്നും ചിന്തിച്ചില്ല. ഒരു നല്ല സിനിമ ചെയ്യണമെന്ന് മാത്രമാണ് മനസിലുണ്ടായിരുന്നത്. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് താനിപ്പോള്‍-ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.


ലാലും പീറ്റര്‍ ഹെയ്‌നും

മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നുമാണ് ചിത്രവുമായി മുന്നോട്ടു പോകാനുള്ള ധൈര്യം പകര്‍ന്നു തന്നതെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. തന്റെ സീനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാലും ലാല്‍ ആറുമാസം ചിത്രത്തോടൊപ്പം നിന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാലും എന്ത് ആവശ്യമുണ്ടെങ്കിലും തന്നോട് പറയണമെന്ന് പറഞ്ഞിരുന്നതായി ടോമിച്ചന്‍ പറഞ്ഞു. മറ്റൊരു ധൈര്യം പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നുവെന്നും ടോമിച്ചന്‍ പറഞ്ഞു. നിര്‍ണായക നിമിഷങ്ങളിലും ഹെയ്ന്‍ എനിക്ക് ധൈര്യം പകര്‍ന്നു. ടോമിച്ചന്‍ പറയുന്നു.


പത്തുകോടി നഷ്ടം

പത്തുകോടിയുടെ നഷ്ടം മുന്നില്‍ കണ്ടുകൊണ്ടാണ് ചിത്രം ചെയ്യാന്‍ മുന്നോട്ടിറങ്ങിയത്. കണക്കു കൂട്ടലിനേക്കാള്‍ ബഡ്ജറ്റ് മുന്നോട്ടു പോയെങ്കിലും എത്ര മുടക്കാനും തയ്യാറായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതിന് ശേഷം അതുവരെയുണ്ടായിരുന്ന ടെന്‍ഷനെല്ലാം പോയെന്ന് ടോമിച്ചന്‍ പറയുന്നു.പുലിമുരുകനിലെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Producer Tomichan Mulakupadam about Pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam