»   » മൈഡിയര്‍ കരടിയില്‍ കലാഭവന്‍ മണി വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും! നിര്‍മാതാവ് വിനു പറയുന്നു

മൈഡിയര്‍ കരടിയില്‍ കലാഭവന്‍ മണി വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും! നിര്‍മാതാവ് വിനു പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയെ കേന്ദ്ര കഥാപാത്രമാക്കി സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈഡിയര്‍ കരടി. ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച മണികണ്ഠന്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം കൂടിയായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച കലാഭവന്‍ മണി വാങ്ങിയ പ്രതിഫല തുക കേട്ടാല്‍ ഞെട്ടും. നിര്‍മാതാവ് വിനുവാണ് ചലച്ചിത്ര മേളയില്‍ മലയാള സിനിമയില്‍ നിന്ന് വിട്ട് പിരിഞ്ഞ കലാകാരന്മാരെ അനുസ്മരിച്ച ചടങ്ങില്‍ കലാഭവന്‍ മണിയുടെ വലിയ മനസിനെ കുറിച്ച് പറഞ്ഞത്.

മൂന്ന് ലക്ഷം വരെ പ്രതിഫലം

ആ സമയത്ത് മൂന്ന് ലക്ഷം വരെ പ്രതിഫലം വാങ്ങിക്കുമ്പോഴാണ് മണി മൈഡിയര്‍ കരടിയില്‍ അഭിനയിക്കുന്നത്.

പ്രതിഫലം പറഞ്ഞില്ല

ഉദയ് കൃഷ്ണ ചിത്രത്തിന്റെ കഥ പറയാന്‍ ചെന്നപ്പോഴൊന്നും മണി പ്രതിഫല തുകയെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് ചിത്രീകരണം തുടങ്ങിയിട്ടും അഡ്വാന്‍സിന്റെ തുക പോലും അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലെന്ന് നിര്‍മാതാവ് വിനു പറയുന്നു.

ഒരു ലക്ഷം രൂപ

പാക്ക് അപ് ദിവസം തന്റെ കൈയില്‍ അധികം പൈസ എടുക്കാനുണ്ടായിരുന്നില്ല. ഒരു ലക്ഷം രൂപ കൊടുത്തു. പക്ഷേ അഞ്ചു ലക്ഷം രൂപയെങ്കിലും അദ്ദേഹത്തിന് നല്‍കേണ്ടതാണ്. പക്ഷേ അദ്ദേഹം ചെയ്തത് ചങ്ക് തകര്‍ന്ന് പോകുന്നതായിരുന്നവെന്ന് വിനു മോഹന്‍ പറയുന്നു.

പത്ത് രൂപ എടുത്തു

ബാഗില്‍ നിന്നും പത്ത് രൂപ എടുത്തിട്ട് പറഞ്ഞു. എനിക്ക് ഇത് മതി. എന്റെ പെട്രോളിന്റെ പൈസ മാത്രം. എന്നെ നായകനാക്കിയതല്ലേ. അതുക്കൊണ്ട് തന്നെ. മണിയെന്ന നടനേക്കാള്‍ ആ മനുഷ്യ സ്‌നേഹിയെയാണ് തനിക്ക് ഇഷ്ടം. വിനു പറഞ്ഞു.

English summary
Producer Vinu Kiriyeth about Kalabhavan Mani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam