പ്രണവ് മോഹന്‍ലാലില്‍ വിനീതിന് ഏറെയിഷ്ടമുള്ള കാര്യം അതാണ്! അപ്പുവും ഞാനും സുഹൃത്തുക്കളെന്നും വിശാഖ്

സിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും നായികനായകന്‍മാരാക്കിയൊരുക്കുന്ന ഹൃദയം നിര്‍മ്മിക്കുന്നത് വിശാഖ് സുബ്രഹ്മണ്യമാണ്. മെരിലാന്‍ഡ് സ്റ്റുഡിയോസിന്റെ അമരക്കാരനായ വിശാഖിന്റെ അടുത്ത സുഹൃത്തുക്കളാണ് പ്രണവും വിനീതും അജു വര്‍ഗീസുമെല്ലാം. ഹൃദയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയ വിശാഖിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഹൃദയം. അടുത്ത സുഹൃത്തായ കല്യാണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിന് ശേഷമായാണ് ഹൃദയത്തിലേക്ക് എത്തിയത്. ആദ്യവായനയില്‍ത്തന്നെ തിരക്കഥയും ഡയലോഗുകളും അപ്പും ഹൃദിസ്ഥമാക്കിയെന്ന് വിനീത് സാക്ഷ്യപ്പെടുത്തിയിരുന്നു. പ്രണവിനെക്കുറിച്ചും വിനീതിനെക്കുറിച്ചും ഹൃദയത്തെക്കുറിച്ചും വിശാഖ് പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

നിര്‍ത്തിവെച്ചിരിക്കുകയാണ്

നിര്‍ത്തിവെച്ചിരിക്കുകയാണ്

ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ സാജൻ ബേക്കറിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ, പ്രണവ്, കല്യാണി ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പകുതിയോളം പൂർത്തിയായപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഇപ്പോൾ തൽക്കാലം ചിത്രം ഹോൾഡ് ചെയ്‌തിരിക്കുകയാണെന്ന് വിശാഖ് പറയുന്നു.

Recommended Video

How malayalam leading actors prevent baldness | FilmiBeat Malayalam
പ്രണവിനൊപ്പമുള്ള സിനിമ

പ്രണവിനൊപ്പമുള്ള സിനിമ

പ്രണവിനെ വെച്ച് എന്നെങ്കിലും ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ എന്നോട് പറയണമെന്ന് ഞാൻ വിനീതിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദി അപ്പോൾ റിലീസായിരുന്നില്ല. വിനീതാകട്ടെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഴിഞ്ഞു നിൽക്കുന്ന സമയവും. ആ സമയത്ത് വിനീതിന്റെ കൈയ്യിൽ പ്രണവിന് പറ്റിയ തിരക്കഥ ഒന്നുമുണ്ടായിരുന്നില്ല. കൂടാതെ വിനീത് -നിവിൻ കോംബോ തിളങ്ങി നിൽക്കുന്ന സമയവുമായിരുന്നു അത്.

പ്രണവിനെ നേരത്തെ അറിയാം

പ്രണവിനെ നേരത്തെ അറിയാം

എങ്കിലും പ്രണവിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും എന്നോട് പറയാമെന്നും പറഞ്ഞു. ഞാനും പ്രണവും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് കളിച്ചു വളർന്ന എനിക്ക് പ്രണവ് മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണുവാൻ ഏറെ സന്തോഷവുമാണ്. പ്രണവിനൊപ്പമുള്ള സിനിമ ചെയ്യാന്‍ അത്രയുമധികം ആഗ്രഹമുണ്ടായിരുന്നു വിശാഖിന്. ആ ആഗ്രഹമാണ് ഹൃദയത്തിലൂടെ യാഥാര്‍ത്ഥ്യമാവുന്നത്

 പ്രണവിന്‍റെ കണ്ണുകള്‍

പ്രണവിന്‍റെ കണ്ണുകള്‍

ആദി കണ്ടപ്പോൾ പ്രണവിന്റെ കണ്ണുകൾ വിനീതിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു കഥ എഴുതുവാൻ തുടങ്ങി എന്നും എന്നോട് പറഞ്ഞു. അപ്പോഴും എന്നോട് കൂടുതലൊന്നും പറയുന്നില്ല. കൂട്ടുകാരൊക്കെ ഒന്നിച്ചിരിക്കുമ്പോൾ ഞാൻ ഇടക്കിടക്ക് പ്രണവിന്റെ കാര്യം ഓർമപ്പെടുത്താറുമുണ്ട്. എഴുത്തെല്ലാം കഴിഞ്ഞപ്പോൾ വിനീത് എന്റെ അടുത്ത് വന്ന് പ്രണവിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട് എന്ന് പറഞ്ഞു. അതിന് ശേഷമായാണ് കാര്യങ്ങളെല്ലാം തീരുമാനിച്ചതെന്നും വിശാഖ് പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X