ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം ഇന്ന്! യോഗം കൊച്ചിയില്‍
Recommended Video
ഷെയ്ന്‍ നിഗവും വെയില്‍ അണിയറക്കാരും തമ്മിലുളള പ്രശ്‌നത്തില്‍ നടപടികള്‍ എടുക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് കൊച്ചിയില്‍ വെച്ചാണ് യോഗം. നേരത്തെ സംവിധായകന്‍ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ച് വെയിലിന്‌റെ സെറ്റില്‍ നിന്നും ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയിരുന്നു.

രണ്ടു ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി സംവിധായകന്‍ ചിത്രീകരണം നടത്തുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാന്‍ എനിക്ക് കഴിയില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ഷൂട്ടിംഗിന് 15 ദിവസം മതിയെന്ന് പറഞ്ഞവര്‍ പിന്നീടത് 24 ദിവസമാക്കി മാറ്റി പറഞ്ഞെന്നും ഇതില്‍ അഞ്ച് ദിവസത്തെ ഷൂട്ട് താന്‍ പൂര്‍ത്തിയാക്കിയതായും നടന്‍ വെളിപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് മുടിയും താടിയും വടിച്ച് ഷെയ്ന്‍ രംഗത്തെതിയത് പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. നേരത്തെ ജോബി ജോര്‍ജ്ജുമായുളള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച സമയത്ത് ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസഘടന അമ്മയും നടനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നടന്‍ ലംഘിക്കുകയായിരുന്നു. അതേസമയം നിലവില്‍ ഷൂട്ടിംഗ് തുടരുന്ന സിനിമകള്‍ ഷെയ്ന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുതിയ സിനിമകളില്‍ നിന്നും നടനെ മാറ്റിനിര്‍ത്തിയേക്കും.
ഒത്തുതീര്‍പ്പ് കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. ഇതു സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിന് ശേഷം സംഘടന ഭാരവാഹികള്‍ അറിയിക്കും. നടനുമായി ഇനി സഹകരിക്കേണ്ടന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഷെയിനുമായി കരാറാക്കിയതും ധാരണയാക്കിതുമായ എല്ലാ ചിത്രങ്ങളില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്‍മാറുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഘടന തീരുമാനം താരസംഘടനയായ അമ്മയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിക്കും.


Click it and Unblock the Notifications