twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ 75ശതമാനം നടീനടന്മാരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്: നിര്‍മ്മാതാവ് എം രഞ്ജിത്ത്

    By Prashant V R
    |

    കോവിഡ് വ്യാപനത്തിന് പിന്നാലെ മലയാള സിനിമാ ലോകവും വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടത്. നിരവധി സിനിമകളുടെ റിലീസും ചിത്രീകരണവുമാണ് വൈറസ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നത്. ലോക്ഡൗണിന് പിന്നാലെ വളരെ കുറച്ച് സിനിമകളുടെ ചിത്രീകരണമാണ് പുനരാരംഭിച്ചിരുന്നത്. ചിത്രീകരണത്തിന് മുന്‍പായി താരങ്ങളോടെല്ലാം പ്രതിഫലം കുറയ്ക്കാനായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പോലുളള സംഘടനകളാണ് നടീനടന്മാരോട് പ്രതിഫലം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

    mranjith-mohanlal-

    ഇതേകുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം രഞ്ജിത്ത് സംസാരിച്ചിരുന്നു. മലയാള സിനിമയിലെ 75%ശതമാനം നടീനടന്മാരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നാണ് എം രഞ്ജിത്ത് പറഞ്ഞത്. ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനായുളള കരാറുകളില്‍ ഈ കലാകാരന്മാര്‍ ഇതിനകം തന്നെ ഒപ്പുവെച്ചിരുന്നുവെന്ന് അദ്ദേഹം ഉദ്ധരിച്ചു. എന്നാല്‍ ഇതിനിടെ കുറച്ച് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

    ജോജു ജോര്‍ജ്ജ്, ടൊവിനോ തോമസ് എന്നിവര്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അത്. ഇതും ഇപ്പോള്‍ പരിഹരിച്ചതായി എം രഞ്ജിത്ത് പറഞ്ഞു. ദൃശ്യം 2വിനായി നടന്‍ മോഹന്‍ലാലും പ്രതിഫലം കുറയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സെപ്റ്റംബറിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട മറ്റ് ആര്‍ട്ടിസ്റ്റുകളും ഇത് പിന്തുടരുമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് വിവിധ സിനിമകളിലെ സാങ്കേതിക വിദഗ്ദരും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ എം രഞ്ജിത്ത് പറഞ്ഞു.

    നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദ്ദേശം എല്ലാവരും അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. ഇതിന്റെ പേരില്‍ ആരെയും വിലക്കില്ലെന്നും സംഘടന അറിയിച്ചിരുന്നു. നേരത്തെ തന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലം അന്‍പത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമായി കുറയ്ക്കാന്‍ ജോജു ജോര്‍ജ്ജ് തയ്യാറായിരുന്നു. പുതിയ ചിത്രത്തില്‍ പ്രതിഫലം ഇല്ലാതെ അഭിനയിക്കാനുളള സന്നദ്ധത ടൊവിനോ തോമസും അറിയിച്ചിരുന്നു. അഭിനയിക്കുന്ന സിനിമ റിലീസ് ചെയ്ത ശേഷം വിജയിച്ചാല്‍ നിര്‍മ്മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാം എന്നും നടന്‍ പറഞ്ഞിരുന്നു.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

    കൊവിഡ് സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചെലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശം. ഇക്കാര്യം താരസംഘടന അമ്മയെയും, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയേയും അറിയിക്കുകയും ഇരുസംഘടനകളും അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

    Read more about: m ranjith
    English summary
    Producers Association Of Kerala Has Confirmed 75% Of Artists Are Agreed To Reduce Remuneration
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X