For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടൻ ഷെയിൻ നിഗമിനെതിരെ കടുത്ത നടപടി! ചിത്രങ്ങളിൽ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറും....

  |

  താടിയും മുടിയും വെട്ടിയുള നടൻ ഷെയിൻ നിഗത്തിന്റെ പുതിയ ഗെറ്റപ്പ് വിൻ വിവാദങ്ങളിലേയ്ക്ക് നീങ്ങുകയാണ്. പെട്ടെന്നുള്ള താരത്തിന്റ രൂപമാറ്റം വലിയ ചർച്ച വിഷയായിട്ടുണ്ട്. ഒത്ത് തീർപ്പ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത നടപടിയിലേയ്ക്ക് നീങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടന. ഇതു സംബന്ധമായ തീരുമാനം വ്യാഴാഴ്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിക്കുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

  നടനുമായി സഹകരിക്കേണ്ടന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനം. ഷെയിനുമായി കരാറാക്കിയതും ധാരണയാക്കിതുമായ എല്ലാ ചിത്രങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിൻമാറുമെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഘടന തീരുമാനം താരസംഘടനയായ അമ്മയെ അറിയിക്കും. താരത്തിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി അച്ചടക്ക ലംഘനങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.

  സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതിനു മുൻപ് തന്നെ മുടി വെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജും ഷെയിനുമായി ചെറിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇത് താരസംഘടനയും നിർമാതാക്കളുടെ സംഘടനയും ചേർന്ന് രമ്യമായി പരിഹരിക്കുകയായിരുന്നു. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കുകയായിരുന്നു. പിന്നീട് മുടി പറ്റെ നെട്ടി ഷേവ് ചെയ്തതും സംഘടനന കരാർ ലംഘനമാണെന്ന് ആരോപിച്ചാണ് നടനെതിരെ കടുത്ത നടപടിയിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.

  അ‍ഞ്ച് കോടിയിലധികം രൂപയുടെ രണ്ട് ചിത്രങ്ങളാണ് ഷെയിൻ കാരണം മുടങ്ങയതെന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നുണ്ട്. ഇതോടെ ഷെയിൻ കരാറിൽ ഒപ്പിട്ടതും ധാരണയാക്കിയതുമായ എല്ലാ ചിത്രങ്ങളും പിൻവലിക്കാനും തുടങ്ങിയ കടുത്ത നിലപാടുകൾ നിർമാതാക്കളുടെ സംഘടന സ്വീകരിക്കും. കൂടുതൽ നടപടികൾ വ്യാഴാഴ്ച ചേരുന്ന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിലൂടെ അറിയിക്കുമെന്നും അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.‌

  പ്രണയം വെളിപ്പെടുത്താൻ തയ്യാറായി പ്രേക്ഷകരുടെ പ്രിയ താരങ്ങൾ!! വീണ്ടും ഒരു താര വിവാഹം കൂടി...

  ചിത്രത്തിനോട് താരം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് വെയിൽ സംവിധായകൻ ശരത് മേനോൻ രംഗത്തെത്തിയിരുന്നു. വൈകി സെറ്റിലെത്തുകയും അധിക സമയം കാരവാനിൽ വിശ്രമിക്കുകയും പിന്നീട് ഒരു സൈക്കിളെടുത്ത് സെറ്റിൽ നിന്ന് പുറത്തു പോകുകയും ചെയ്തു. തുടർന്ന് . ഷെയിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിച്ചോളും എന്നുള്ള വോയിസ് ക്ലിപ്പ് മറുപടിയായി അയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുടിയും താടിയും മുറിച്ച് ഷെയിൻ പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.

  രണ്ടാമത്തെ ഷെഡ്യൂളിൽ ഷെയിൻ ആകെ മാറി! എന്തുചെയ്യുമെന്ന് അറിയില്ല, ആശങ്കയോടെ വെയിൽ സംവിധായകൻ

  സംവിധായകന്റെ ആരോപണം വന്നതിനു തൊട്ട് പിന്നാല വിശദീകരണവുമയി ഷെയിൻ രംഗത്തെത്തിയിരുന്നു. തനിയ്ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു , ചിത്രത്തിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെട്ടെന്നും ഷെയിൻ പറഞ്ഞു. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീർണ്ണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലായിരുന്നു സംവിധായകന്റെ സമീപനെന്നും ഷെയിൻ പറഞ്ഞിരുന്നു.

  English summary
  producers association take action against actor shane nigam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X