മലയാള സിനിമ നിര്‍മ്മാണം സ്‌തംഭനത്തിലേക്ക്‌

By Staff

കൊച്ചി: നടന്‍ ദിലീപിനെ വിലക്കിയ മാക്ടയുടെ നടപടി അംഗീകരിയ്‌ക്കാന്‍ കഴിയില്ലെന്ന്‌ നിര്‍മ്മാതക്കളുടെ സംഘടന. വിലക്ക്‌ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം തന്നെ നിര്‍ത്തിവെയ്‌ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ നിര്‍മാതാക്കള്‍ മാക്ടയുടെ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയത്‌.
ദിലീപിനും ശശിധരനും വിലക്ക്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം തികച്ചും ഏകപക്ഷീയമാണ്‌. ഇവരെ വിലക്കാനുള്ള യാതൊരു അധികാരവും മാക്ടയ്‌ക്കില്ല.

സമ്മേളനത്തിനിടെ മാക്ട സെക്രട്ടറി വിനയനെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ നിര്‍മാതാക്കള്‍ അഴിച്ചു വിട്ടത്‌. കഴിഞ്ഞ 20 ദിവസമായ ദിലീപ്‌ വീട്ടിലിരിയ്‌ക്കുകയാണ്‌. ഇതു മൂലം ഒരു ചിത്രത്തിന്റെ നിര്‍മാണം മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിനയനാണെന്നും അവര്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ താര സംഘടനയായ അമ്മ തങ്ങളോടൊപ്പമാണെന്ന്‌ നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ദിലീപിനെതിരെ പരാതി നല്‌കിയ തുളസീദാസിനെയും നിര്‍മാതക്കള്‍ വിമര്‍ശിച്ചു.

തുളസിദാസ്‌ മാക്ടയ്‌ക്ക്‌ നല്‌കിയിരിക്കുന്ന പരാതി പത്തു ദിവസത്തിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തി വെയ്‌ക്കുമെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X