എമ്പുരാന്റെ റിലീസിന്റെ അന്ന് സമരം നടത്തും? സിനിമയില്‍ വീണ്ടും വിവാദത്തിനൊരുങ്ങി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

മലയാള സിനിമാ പ്രതിസന്ധിയിലാണെന്നും വൈകാതെ നിര്‍മാതാക്കളുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനോട് അനുബന്ധിച്ച് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശവും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.

ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്ത് വരികയും ചെയ്തു. കഴിഞ്ഞ ദിവസം താരങ്ങളുടെ സംഘടനയായ അമ്മയും മീറ്റിങ് നടത്തി തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ മാര്‍ച്ച് ഇരുപത്തിയേഴിന് സമരം തുടങ്ങാനുള്ള ശ്രമത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

empuran

ഒരു സാംപിള്‍ പണിമുടക്ക് എന്ന നിലയില്‍ മാര്‍ച്ച് 27 മുതല്‍ സമരം നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു എന്ന തരത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് 25 മുതലുള്ള സിനിമയുടെ റിലീസുകള്‍ക്ക് കരാര്‍ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് സിനിമാ സംഘടനകള്‍ക്ക് ചേംബറിന്റെ കത്ത് വന്നിരിക്കുകയാണ്.

ഇത് ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും പൃഥ്വിരാജിനുമൊക്കെയുള്ള മറുപണിയാണെന്നാണ് ആരോപണം. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് എമ്പുരാന്‍. ഈ സിനിമയുടെ റിലീസ് മാര്‍ച്ച് ഇരുപത്തിയേഴിനാണ്. ഇതേ ദിവസം തന്നെ സമരം വെക്കാന്‍ തീരുമാനിച്ചത് എമ്പുരാനെതിരെ നടത്തിയ നീക്കമാണെന്ന തരത്തില്‍ പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂരാണ് ഈ സിനിമയുടെ നിര്‍മാതാവ്. അടുത്തിടെ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആന്റണി രംഗത്ത് വന്നിരുന്നു. പൃഥ്വിരാജും മോഹന്‍ലാലുമടക്കം പ്രമുഖരായ താരങ്ങളും ഇതിന് പിന്തുണ നല്‍കിയിരുന്നു. ഇത് നിര്‍മാതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

More from Filmibeat

Read more about: film producers association
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X