പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ശ്രീനിവാസന്‌ വിലക്കേര്‍പ്പെടുത്തി

By Staff

കൊച്ചി: അഡ്വാന്‍സ്‌ വാങ്ങി പത്തുവര്‍ഷം കഴിഞ്ഞിട്ടും സിനിമ ചെയ്‌തില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ നടന്‍ ശ്രീനിവാസനെതിരെ നടപടി സ്വീകരിക്കാന്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ തീരുമാനിച്ചു.

ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ ശ്രീനിവാസന്‍ അഭിനയിക്കുകയോ തിരക്കഥയെഴുതുകയോ ചെയ്യുന്ന സിനിമകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നാണ്‌ അസോസിയേഷന്റെ തീരുമാനം. ശീനിവാസനുമായി പുതിയ സിനിമകളില്‍ സഹകരിക്കരുതെന്നും സനിമ ചെയ്യാന്‍ ഒരുങ്ങുന്ന നിര്‍മ്മാതാക്കള്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും കാണിച്ച്‌ എല്ലാ നിര്‍മ്മാതാക്കള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്‌.

നിര്‍മ്മാതാക്കളായ വിന്ധ്യന്‍, ലത്തീഫ്‌ എന്നിവരില്‍ നിന്നും 1998ലാണത്രേ അഡ്വാന്‍സായി ശ്രീനിവാസന്‍ 5ലക്ഷം രൂപ വാങ്ങിയത്‌. പിന്നീട്‌ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ശ്രീനിവാസന്‍ ചിത്രം സംവിധാനം ചെയ്‌തില്ലെന്നാണ്‌ ഇവരുടെ പരാതി. ഇതിനിടെ ലത്തീഫ്‌ മരിച്ചു. തുടര്‍ന്നാണ്‌ ലീലാ ലത്തീഫ്‌, വിന്ധ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനെ സമീപിച്ചത്‌.

ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്‌ത വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ കൂടിയാണ്‌ വിന്ധ്യന്‍. പലര്‍ മുഖേന പണം തിരിച്ച്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ശ്രീനിവാസന്‍ കൂട്ടാക്കിയില്ലെന്നാണ്‌ ഇദ്ദേഹം പറയുന്നത്‌.

പ്രശ്‌നപരിഹാരത്തിനായി ശ്രീനിവാസനുമായി പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി. സുരേഷ്‌ കുമാര്‍, ഡെന്നീസ്‌ ജോസഫ്‌, അമ്മ പ്രസിഡന്റ്‌ എന്നിവര്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സഹാചര്യത്തിലാണ്‌ അസോസിയേഷന്റെ പുതിയ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X