twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷെയ്ന്‍ നിഗവുമായി ഇനി ചര്‍ച്ചയ്ക്കില്ല! അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍

    By Midhun Raj
    |

    ഷെയ്ന്‍ നിഗം വിഷയം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വലിയ ചര്‍ച്ചയായി മാറികൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ ദിവസം ഐഫ്എഫ്‌കെയില്‍ വെച്ച് നടന്‍ നടത്തിയ പരമാര്‍ശം വീണ്ടും വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും സംഘടനകള്‍ പിന്മാറിയതായുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് രഞ്ജിത്ത് അടക്കമുളളവരും എത്തിയിരുന്നു.

    നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണെന്ന് പറയുന്ന ഒരാളുടെ കാര്യത്തില്‍ ഇനി എന്ത് ചര്‍ച്ച ചെയ്യാനാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുളള സാധ്യത അവസാനിച്ചതായും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ രഞ്ജിത്ത് തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്നാണ് വിവാദ പരാമര്‍ശത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം രംഗത്തെത്തിയത്.

    ക്ഷമയുടെ പാതയിലൂടെ

    ക്ഷമയുടെ പാതയിലൂടെ ഇനി മുന്നോട്ട് പോകാമെന്ന് നടന്‍ പറഞ്ഞിരുന്നു. അതേസമയം തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. ഷെയ്ന്‍ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഷെയ്‌നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതേസമയം ഈ മാസം 22ന് ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    അതിന് ശേഷമാകും

    അതിന് ശേഷമാകും ഷെയ്ന്‍ വിഷയത്തില്‍ താരസംഘടനയുടെ ഭാഗത്തുനിന്നും തീരുമാനം ഉണ്ടാവുകയെന്നും അറിയുന്നു. ഷെയ്ന്‍ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുളളത്. ഫേസ്ബുക്ക് വഴിയുളള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുളള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ചേംബര്‍ പറയുന്നു. നേരത്തെ സിനിമകളില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും ഇവര്‍ കത്ത് നല്‍കിയിരുന്നു.

    ഇത് പിന്‍വലിക്കേണ്ടെന്നും

    ഇത് പിന്‍വലിക്കേണ്ടെന്നും ഫിലിം ചേംബര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മുടങ്ങിയ സിനിമകളുടെ നഷ്ടം ഇഷ്ടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമ നടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിര്‍മ്മാതാക്കളെ എല്ലാവരെയും ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്ന് നടന്‍ വ്യക്തമാക്കിയിരുന്നു.

    കഴിഞ്ഞ ദിവസം

    "കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമുണ്ടോയെന്ന ചോദ്യത്തിന് മനോവിഷമമാണോ മനോരോഗമാണോയെന്നു ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയില്‍ ചിരിച്ചുകൊണ്ടുളള മറുപടി മാത്രമാണ് നല്‍കിയത്. ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു.

    ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധിക! മെഗാസ്റ്റാറിനെക്കുറിച്ചും മാമാങ്കത്തെക്കുറിച്ചും പ്രാചി ടെഹ്ലാന്‍

    Recommended Video

    Talks end after actor Shane Nigam calls producers mentally sick | FilmiBeat Malayalam
    എന്നെക്കുറിച്ച്

    എന്നെക്കുറിച്ച് ഇതിന് മുന്‍പ് പറഞ്ഞ വാക്കുകളൊന്നും പൊതു സമൂഹം മറന്നിട്ടുണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കുമെന്നാണ് പ്രതീക്ഷ. ക്ഷമയാണ് എല്ലാറ്റിലും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം. ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

    ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍

    English summary
    Producer's Statement About Shane Nigam Issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X