റംസാന് പരമാവധി തിയറ്ററുകളില് റിലീസ്

By Staff

കൊച്ചി: റംസാനോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന പുതിയ സിനിമകള്‍ പരമാവധി തിയറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ സിനിമാ നിര്‍മാതാക്കളുടെ യോഗം തീരുമാനിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെ നിര്‍വാഹക സമിതി യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.

റംസാന്‍ ചിത്രങ്ങളുടെ റിലീസ്‌ തടയുമെന്ന ഒരു വിഭാഗം തിയറ്ററുടമകളുടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ മുന്നോട്ടു പോകാനാണ്‌ യോഗത്തിന്റെ തീരുമാനം.

റിലീസിങ്‌ സെന്ററുകളുടെ എണ്ണം കൂടിയതിനനുസരിച്ച്‌ എ ക്ലാസ്‌ തിയറ്ററുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞുവെന്നാരോപിച്ചായിരുന്നു തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ റിലീസിങ്‌‌ നിരോധനത്തിന്‌ നോട്ടീസ്‌ നല്‌കിയിരുന്നത്‌.

പരമാവധി 48 കേന്ദ്രങ്ങളിലെ റിലീസ്‌ പാടുള്ളൂവെന്നായിരുന്നു ഇവരുടെ നിബന്ധന. എ‌ന്നാലിവരുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങേണ്ടെന്നും എ ക്ലാസ്‌ തിയറ്ററുകളില്‍ റിലീസ്‌ ചെയ്‌തില്ലെങ്കിലും ബാക്കിയുള്ള തിയറ്ററുകളില്‍ സിനിമ റിലീസ്‌ ചെയ്‌ത്‌ മുന്നോട്ടു പോകാനാണ്‌ നിര്‍മ്മാതക്കളുടെ തീരുമാനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X