മഞ്ജു പ്രതിഫലം കൂട്ടിയപ്പോള്‍ അവസരമില്ല!

By Lakshmi

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പലചിത്രങ്ങളിലേയ്ക്കും മഞ്ജു കരാര്‍ ചെയ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു മാത്രമാണ് പ്രഖ്യാപനത്തിന് ശേഷം മുന്നോട്ടുപോയ ചിത്രം. രഞ്ജിത്ത് ചിത്രവും മറ്റു പല ചിത്രങ്ങളും പ്രഖ്യാപനത്തില്‍ത്തന്നെ നില്‍ക്കുകയാണ് ഒന്നിന്റെയും പോസ്റ്റര്‍ പണികളോ ഫോട്ടോ ഷൂട്ടോ നടന്നതായി വിവരമില്ല.

ഇതിനിടെ മറ്റുചില വാര്‍ത്തകള്‍ കൂടി മഞ്ജുവിനെചുറ്റിപ്പറ്റി വന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു തിരിച്ചുവരവ് പ്രഖ്യാപിച്ചപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ക്കൊന്നും മഞ്ജുവിനെ നായികയാക്കുന്നതില്‍ വലിയ താല്‍പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. കാര്യം മറ്റൊന്നുമല്ല. മഞ്ജു തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയതുതന്നെ.

പതിനാലു വര്‍ഷമായി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന മഞ്ജു അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലേയ്ക്ക് തിരിച്ചെത്തിയത്. വൈകാതെ ഐശ്വര്യ റായിയ്‌ക്കൊപ്പവും പരസ്യത്തില്‍ അഭിനയിച്ചു. ഇതോടെ മഞ്ജു തന്റെ പ്രതിഫലം അമ്പതുലക്ഷമായി ഉയര്‍ത്തുകയാണത്രേ ചെയ്തത്. ഇപ്പോള്‍ നിലവില്‍ മലയാളത്തിലെ പ്രമുഖ നായികമാരില്‍ പലരുടെയും പ്രതിഫലം 25ലക്ഷം മുതല്‍ നാല്‍പതുലക്ഷം വരെയാണ്. അങ്ങനെയിരിക്കെയാണ് രണ്ടാം വരവില്‍ മഞ്ജു പ്രതിഫലം അമ്പതു ലക്ഷമാക്കിയിരിക്കുന്നത്. ഇത്രയും വലിയ തുക നല്‍കി മഞ്ജുവിനെ നായികയാക്കേണ്ടെന്നും മറ്റ് ഏറെ നടിമാര്‍ ഇപ്പോള്‍ മലയാളത്തിലുണ്ടെന്നുമാണത്രേ നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഇപ്പോള്‍ സാറ്റലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ ചാനലുകള്‍ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതോടെ സിനിമാലോകത്ത് പലചിത്രങ്ങള്‍ക്കും അധോഗതിയാണ്. അത്തരമൊരു സാഹചര്യത്തില്‍ മഞ്ജുവിന്റെ സാന്നിധ്യത്തിന് വേണ്ടിമാത്രം അമ്പതുലക്ഷം പൊടിയ്ക്കുകയെന്നത് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X