കുമ്പളങ്ങിക്ക് 15ലക്ഷവും വലിയ പെരുന്നാളിന് 30ഉം, ഷെയ്‌ന്റെ പ്രതിഫലത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍

By Midhun Raj

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുളള പ്രശ്‌നം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഒത്തുതീര്‍പ്പിനായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വെച്ച ഉപാധികളും ഷെയ്ന്‍ നിഗം തളളിയിരുന്നു. അവസാന ഘട്ട ജോലികള്‍ മുടങ്ങിയ ഉല്ലാസത്തിന്റെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സംഘടന നടനോട് ആവശ്യപ്പെട്ടത്. ഡബ്ബിംഗ് പറഞ്ഞ സമയത്തിനുളളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇനി തുടര്‍ ചര്‍ച്ച ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വൃക്തമാക്കിയിരുന്നു.

എന്നാല്‍ ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ടുളള പ്രതിഫല തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്നും നടന്‍ അറിയിച്ചു. അതേസമയം ഷെയന്‍ നിഗത്തിന്റെ പ്രതിഫലത്തെക്കുറിച്ചുളള കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഉല്ലാസം സിനിമയുടെ

ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ കളളം പ്രചരിപ്പിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഷെയ്നിന്റെ വാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഷെയിനുമായി കരാര്‍ ഒപ്പിട്ടതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.കരാര്‍ ഒപ്പിട്ടത് സംബന്ധിച്ച രേഖകള്‍ അസോസിയേഷന്റെ കൈയ്യില്‍ ഉണ്ടെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മാന്യമായി പ്രശ്‌നം

മാന്യമായി പ്രശ്‌നം പരിഹരിക്കാനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചത്. ഇത് പുളിങ്കുരുവിന്റെ കച്ചവടമല്ല. കോടികളുടെ വിഷയമാണ്, ഒരുപാട് നിര്‍മ്മാതാക്കളാണ് പ്രതിസന്ധിയിയില്‍ ആയിരിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ മാന്യതക്ക് നിരക്കാത്ത നീക്കങ്ങളാണ് നടന്റെ ഭാഗത്തുനിന്നുണ്ടായത്. തികച്ചും അനാവശ്യമായ ഒരു പ്രശ്‌നത്തിലേക്കാണ് ഷെയ്ന്‍ സിനിമയെ മൊത്തം കൊണ്ടുപോയിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്‌ന് നല്‍കിയത്.

ഇതിന്റെ രേഖകള്‍

ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45ലക്ഷം രൂപ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌ന്റെ വാദം തെറ്റാണ്. ഈട സിനിമയ്ക്ക് വേണ്ടി 2017ല്‍ ഷെയ്ന്‍ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവില്‍ തന്നെ പൈങ്കിളി എന്ന സിനിമയ്ക്ക് വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുക്കൊണ്ടെന്ന് നിര്‍മ്മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്.

ഷെയ്‌നിന്റെ പിതാവ്

ഷെയ്‌നിന്റെ പിതാവ് അബി ജീവിച്ചിരിക്കുമ്പോള്‍ ഈ കരാറില്‍ ഏര്‍പ്പെടുകയും മകന്റെ മാര്‍ക്കറ്റ് കൂടും എന്ന് പറഞ്ഞ് രണ്ട് കക്ഷികളുടെയും താല്‍പര്യം അനുസരിച്ച് എഴുതി ഒപ്പിട്ട കരാറാണ്. ആ കരാറില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയളവില്‍ ഷെയ്ന്‍ അഭിനയിച്ച എല്ലാ സിനിമകള്‍ക്കും മേടിച്ചിരുന്നത് 15ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാള്‍ എന്ന സിനിമയിലാണ്. 2018ല്‍ ഒപ്പിട്ട കരാറില്‍ 30 ലക്ഷം മേടിച്ചു.

എന്നാല്‍ പിറ്റേമാസം

എന്നാല്‍ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്‌സില്‍ 15ലക്ഷം രൂപയാണ് ഷെയ്ന്‍ പ്രതിഫലമായി മേടിച്ചത്. എന്നാല്‍ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം മേടിച്ചത്. എന്നാല്‍ ആ കാലയളവില്‍ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതും പൊതു സമൂഹത്തോടും പറയുന്നത് 45 ലക്ഷം രൂപ തന്നാല്‍ മാത്രമേ ഈ സിനിമ ഡബ് ചെയ്യൂ എന്നാണ്.

അത് അനീതിയാണ്

അത് അനീതിയാണ്. 45 ലക്ഷം എന്ന് പറയുന്നത്. ഈ വര്‍ഷം അദ്ദേഹം ഒപ്പിട്ട കുര്‍ബാനി എന്ന സിനിമയുടെ പ്രതിഫല തുകയാണ്. രണ്ട് വര്‍ഷം മുമ്പ് കരാര്‍ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോള്‍ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാല്‍ അത് അനീതിയാണ്. ഈ വസ്തുത പൊതുസമൂഹത്തിന് മുന്നില്‍ അറിയിക്കാന്‍ വേണ്ടിയാണ് വാര്‍ത്താ സമ്മേളനം. കരാര്‍ ലംഘനമാണ് ഷെയ്ന്‍ നടത്തിയത്. ഇതുവരെ ഒരു നടന്‍ പോലും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു നടന്റ മാര്‍ക്കറ്റ് കുറഞ്ഞുപോയാല്‍ അവര്‍ പ്രതിഫലം കുറയ്ക്കുമോ. ഇല്ലല്ലോ നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X