»   » കിടക്ക പങ്കിടുകയും മറ്റ് ആവശ്യങ്ങളും നടിമാര്‍ ചെയ്യണം!ഇല്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താക്കും

കിടക്ക പങ്കിടുകയും മറ്റ് ആവശ്യങ്ങളും നടിമാര്‍ ചെയ്യണം!ഇല്ലെങ്കില്‍ സിനിമയില്‍ നിന്നും പുറത്താക്കും

Posted By: Teresa John
Subscribe to Filmibeat Malayalam

സ്ത്രീകള്‍ എത്ര ഉയരങ്ങള്‍ കീഴടക്കിയാലും ആരും സുരക്ഷിതല്ലെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമ ലോകത്ത് നിന്നും നിരവധി നടിമാരാണ് സിനിമയിലെ സുരക്ഷിതമില്ലായ്മ തുറന്ന് പറഞ്ഞത്.

തടിക്കുറയ്ക്കാന്‍ അനുഷ്‌കയ്ക്ക് മാത്രമല്ല തനിക്കും കഴിയുമെന്ന് തെളിയിച്ച് പ്രമുഖ നടി!

തനിക്ക് ഇതുവരെ വലിയ രീതിയില്‍ അനുഭവമെന്നും ഉണ്ടായിട്ടില്ലെങ്കിലും സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വീണ്ടും തുറന്ന് പറയുകയാണ് നടി ലക്ഷ്മി റായ്.

സിനിമയിലെ കാസ്റ്റിങ് കൗച്ചിങ്

സിനിമയും വന്‍തോതില്‍ ലൈംഗിക താല്‍പര്യത്തിന്റെ വ്യാപാര കേന്ദ്രമായി മാറിയിരിക്കുകയാണ്. അവസരങ്ങള്‍ക്ക് വേണ്ടി നടക്കുന്നവരെയാണ് കൂടുതലായും ഇത്തരം ചൂഷണത്തിന് വിധേയരാക്കുന്നത്.

ലക്ഷ്മി പറയുന്നത്

സിനിമയില്‍ നായികയാക്കണമെങ്കില്‍ കിടപ്പറ പങ്കിടണം എന്നതാണ് പലരുടെയും ആവശ്യം. അതിന് സമ്മതമല്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയാണ് നടക്കുന്നത്.

സിനിമക്കാര്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നത്

ഇത്തരക്കാരാണ് സിനിമാ ലോകത്തിന് മുഴുവനും ചീത്ത പേരുണ്ടാക്കുന്നതെന്നാണ് ലക്ഷ്മി റായ് പറയുന്നത്. അങ്ങെനയുണ്ടാക്കുന്ന സിനിമകള്‍ക്ക് വലിയ മൂല്യമൊന്നുമില്ലെന്നാണ് നടിയുടെ അഭിപ്രായം.

അഭിമുഖത്തില്‍

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും സിനിമയിലെ ആക്രമത്തിന് കാരണമാവാറുണ്ട്.

പ്രശസ്തി ഒന്നുമല്ല

പ്രശസ്തിയില്‍ നില്‍ക്കുന്ന ആളുകളും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നാട്ടിലുണ്ടാവുന്നത്.

English summary
Producers will ask to sleep for offers, Lakshmi Rai states

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam