twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുത്തന്‍ സിനിമകള്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യും? മുടക്ക് മുതല്‍ കിട്ടിയാല്‍ മതിയെന്ന് നിര്‍മാതാക്കള്‍

    |

    ലോക് ഡൗണില്‍ നഷ്ടം വന്ന പ്രധാന മേഖലകളില്‍ ഒന്ന് സിനിമയാണ്. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരുന്ന പല സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചു. ഷൂട്ടിങ്ങിന് വേണ്ടി വിദേശത്തേക്ക് പോയ പല താരങ്ങളും അവിടെ കുടുങ്ങി. റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായ നിരവധി സിനിമകളാണ് പെട്ടിയില്‍ തന്നെ ഇരിക്കുന്നത്. അത്തരത്തില്‍ കനത്ത നഷ്ടമാണ് സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നത്.

    തമിഴില്‍ നടി ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' എന്ന സിനിമ അടുത്ത മാസം ആദ്യം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് പുതിയ വിവാദം അവിടെ ഉണ്ടായിരിക്കുകയാണ്. തിയറ്ററുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമ റിലീസ് നടത്തേണ്ടി വരുമെന്നാണ് ഒരുപക്ഷം പറയുന്നത്. എന്നാല്‍ അതിന് തയ്യാറല്ലാത്തവര്‍ വിവാദവുമായി രംഗത്തുണ്ട്.

     movies

    അതേ സമയം മലയാള സിനിമയിലെ നിര്‍മാതാക്കളും അത്തരമൊരു നീക്കത്തിന് വേണ്ടി ഉറ്റുനോക്കുകയാണെന്നാണ് അറിയുന്നത്. കുഞ്ഞാലി മരക്കാര്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, കുഞ്ഞെല്‍ദോ, മാലിക്, വാങ്ക്, ഹലാല്‍ ലൗ സ്‌റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ സിനിമകള്‍ റിലീസിന് തയ്യാറെടുക്കവേയാണ് തിയറ്ററുകള്‍ അടച്ചത്.

    തിയറ്ററുകള്‍ക്ക് പകരം പുതിയൊരു പരീക്ഷണമെങ്കില്‍ മലയാളത്തിലും ഇതാകാമെന്ന നിലപാടിലാണ് നിര്‍മാതാക്കള്‍. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ വലിയ കമ്പനികളൊന്നും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുടക്കിയ കാശ് തിരിച്ച് കിട്ടാനൊരു സംവിധാനമുണ്ടായാല്‍ ഒടിടി പ്ലാറ്റ് ഫോമുകള്‍ക്ക് സിനിമ വില്‍ക്കുക തന്നെ ചെയ്യുമെന്ന് പേര് വെളിപ്പെടുത്താതെ പ്രമുഖ നിര്‍മാതാവ് പറഞ്ഞിരിക്കുകയാണ്.

     movies

    2 സിനിമകള്‍ക്കായി 26 കോടി രൂപയാണ് ഞാന്‍ മുടക്കിയിരിക്കുന്നത്. 60 ലക്ഷം രൂപയുടെ പബ്ലിസിറ്റി കൊടുത്തപ്പോഴാണ് തിയറ്ററുകള്‍ അടച്ചതെന്നും നിര്‍മാതാവ് പറയുന്നു. മലയാളത്തില്‍ മുന്നൂറ് സ്‌ക്രീനുകളാണുള്ളത്. പുതിയ സിനിമ സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കുന്നതും കുറഞ്ഞു. ഈ സാഹചര്യത്തില്‍ സാമ്പത്തികമായി നഷ്ടം വരാതിരിക്കാനുള്ള നീക്കങ്ങള്‍ നിര്‍മാതാക്കള്‍ എടുക്കുമെന്ന് തന്നെയാണ് അറിയുന്നത്.

    തമിഴില്‍ ജ്യോതികയുടെ സിനിമയുടെ പേരില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ജ്യോതികയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി യാണ് പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ ആമസോണില്‍ വന്നാല്‍ സൂര്യയുടെ സിനിമകള്‍ വിലക്കുമെന്നാണ് തിയറ്റര്‍ ഉടമകളുടെ ഭീഷണി. എന്നാല്‍ തമിഴിലെ പോലൊരു സാഹചര്യമല്ല മലയാളത്തിലേതെന്ന് പറയുകയാണ് നിര്‍മാതാക്കള്‍.

    Read more about: cinema സിനിമ
    English summary
    Producers Wish To Release New Malayalam Movies In OTT Platforms
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X