twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍മാണമാണ് സുഖം: അന്‍വര്‍ റഷീദ്

    By Aswathi
    |

    രാജമാണിക്കം, ചോട്ടാ മുംബൈ, അണ്ണന്‍ തമ്പി, കേരള കഫെ (ബ്രിഡ്ജ്), ഉസ്താദ് ഹോട്ട്ല്‍, അഞ്ചു സുന്ദരികള്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. സംവിധാനത്തിലെ വ്യത്യാസം നിര്‍മാതാവ് എന്ന നിലയിലും തെളിയിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സിലൂടെയുള്ള തുടക്കം.

    നിര്‍മാണമാണോ സംവിധാനമാണോ എളുപ്പം എന്നു ചോദിച്ചാല്‍ മറുത്തൊന്ന് ആലോചിക്കാതെ പറയും നിര്‍മാണമെന്ന്. സംവിധാനത്തിലുള്ള സമ്മര്‍ദ്ദം നിര്‍മാണത്തിനില്ലെന്നാണ് ഇതിന് അന്‍വര്‍ റഷീദ് നല്‍കുന്ന വിശദീകരണം. സിനിമ കഴിഞ്ഞും നീണ്ടു നില്‍ക്കുന്ന സമ്മര്‍ദ്ദമാണ് സംവിധാനത്തിലുള്ളതെന്നാണ് അന്‍വറിന്റെ പക്ഷം. നേരം എന്ന ചിത്രമൊരുക്കിയ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമമാണ് അന്‍വര്‍ റഷീദ് അടുത്തതായി നിര്‍മിക്കുന്നത്.

    anwar-rasheed

    സംവിധാനയകന്‍ എന്ന നിലയില്‍ സൗന്ദര്യശാസ്ത്രപരമായി ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ തടസ്സമുണ്ടാകുന്നു എന്ന് തോന്നിയപ്പോഴാണ് നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. സംവിധാനം ചെയ്യുമ്പോഴേ നിര്‍മാണത്തെ കുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും പല കാരണങ്ങള്‍ക്കൊണ്ടും അത് മുടങ്ങി. അമല്‍ നീരദിന്റെ ചിത്രം നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. അതു നടന്നില്ല. അങ്ങനെയാണ് ബാംഗ്ലൂര്‍ ഡെയ്‌സിലെത്തിയത്- അന്‍വര്‍ റഷീദ് പറയുന്നു.

    അതേ സമയം തനിക്കറിയാവുന്നവരുടെ, സിനിമ കണ്ടിഷ്ടപെട്ടവരുടെ സിനിമകള്‍ മാത്രമേ നിര്‍മിക്കുകയുള്ളൂ എന്നും അന്‍വര്‍ റഷീദ് പറഞ്ഞു. എന്നാല്‍ ഒരു സംവിധായകന്‍ നിര്‍മാതാവുമ്പോള്‍ സംവിധാനത്തില്‍ എത്രത്തോളം ഇടപെടും എന്ന ചോദ്യത്തിന് താന്‍ ഇടപെടില്ലെന്നായിരുന്നു മറുപടി. സിനിമ തീര്‍ത്തും അഞ്ജലി മേനോന്റെതാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന മണിയറയിലെ ജിന്നാണ് അന്‍വറിന്റെ അടുത്ത ചിത്രം

    English summary
    Producing is better says Anwar Rasheed.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X