»   » മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ചൂണ്ടയിട്ട് വലയിലാക്കി പൃഥ്വിരാജ്, സൂപ്പര്‍താരങ്ങളുമായി വരുന്നു

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ചൂണ്ടയിട്ട് വലയിലാക്കി പൃഥ്വിരാജ്, സൂപ്പര്‍താരങ്ങളുമായി വരുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ഒത്തിരി നവാഗത സംവിധായകര്‍ക്ക് ഡേറ്റ് നല്‍കുന്നു. നടന്‍ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭത്തിലും നായകന്‍ പൃഥ്വിരാജാണെന്ന് കേട്ടു.

മല്ലയുദ്ധം നടത്തി പരാജയപ്പെട്ട സൂപ്പര്‍താര ചിത്രങ്ങള്‍

എന്നാല്‍ അഭിനയം മാത്രമല്ല, സിനിമയുടെ പിന്നണിയിലേക്കും പതുക്കെ സജീവമാകുകയാണ് പൃഥ്വി. ഒരേ സമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ചെയ്യുന്നു. ഒന്നില്‍ നിര്‍മാതാവിന്റെ റോളും, മറ്റൊന്നില്‍ സംവിധായകന്റെ റോളും

രണ്ട് റോളില്‍ പൃഥ്വി

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാന രംഗത്തേക്ക് കടക്കുന്ന വാര്‍ത്ത ഇതിനോടകം ആരാധകര്‍ ആഘോഷമാക്കിക്കഴിഞ്ഞു. ഇതിന് പുറമെ ഒരു മമ്മൂട്ടി ചിത്രം നിര്‍മിയ്ക്കുന്നതും പൃഥ്വിയാണ്

ലാലിന്റെ ചിത്രം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ലൂസിഫര്‍ എന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. വൈകാതെ ഷൂട്ടിങ് ആരംഭിയ്ക്കും

മമ്മൂട്ടിയെ നിര്‍മിയ്ക്കുന്നു

അതേ സമയം മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് നിര്‍മിയ്ക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവയും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്. നവാഗതനായ ഹനീഫ് അദേനിയാണ് ദ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്യുന്നത്.

അഭിനയത്തില്‍ പൃഥ്വി തിരക്കില്‍

കരാറൊപ്പിട്ട ചിത്രങ്ങള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ജെ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന എസ്രയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മൈ സ്‌റ്റോറി, ടിയാന്‍, കര്‍ണ്ണന്‍, ആട് ജീവിതം തുടങ്ങിയ ചിത്രങ്ങളിലാണ് കരാറൊപ്പിട്ടിരിയ്ക്കുന്നത്.

English summary
Producing Mammootty movie and directing Mohanlal movie: Prithviraj is the talk of the town now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam