For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പഴശ്ശിരാജയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് അവസാനം ഒരു നന്ദി വാക്ക് പോലും കിട്ടിയില്ല,അനുഭവം പങ്കുവെച്ച് ഏആര്‍ കണ്ണന്‍

  |

  മമ്മൂട്ടി-ഹരിഹന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ പഴശ്ശിരാജ വലിയ തരംഗമായ ചരിത്ര സിനിമകളില്‍ ഒന്നാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് സിനിമ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഗോകുലം ഗോപാലന്‌റെ നിര്‍മ്മാണത്തില്‍ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് പഴശ്ശിരാജ റിലീസ് ചെയ്തത്. വലിയ തയ്യാറെടുപ്പുകള്‍ എടുത്ത് ചെയ്ത സിനിമ പ്രതീക്ഷകള്‍ക്കും മുകളില്‍ വന്ന ചിത്രമായി മാറി.

  നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

  അതേസമയം പഴശ്ശിരാജയില്‍ പ്രവര്‍ത്തിച്ച അനുഭവം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഏആര്‍ കണ്ണന്‍. 'പഴശ്ശിരാജയുടെ തുടക്കം മുതല്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ഉണ്ടായിരുന്ന ആളാണ് താനെന്ന്' അദ്ദേഹം പറയുന്നു. 'അക്ഷരാര്‍ത്ഥത്തില്‍ തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആ സിനിമ വലുതായി പോയി എന്നതാണ് ഒരു വിഷയമായത്. ആദ്യം നമ്മള് പ്രതീക്ഷിച്ചത് ഒരു നൂറ് ദിവസത്തിനകത്ത് വരുന്ന ഷൂട്ട് അങ്ങനെ ആയിരുന്നു', ഏആര്‍ കണ്ണന്‍ പറയുന്നു.

  'പിന്നെ ആ പ്രോജക്ട് അങ്ങ് വളര്‍ന്നുപോയി. ചരിത്ര സിനിമയാണല്ലോ. അപ്പോ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന സംഭവങ്ങളൊക്കെ അവിടെ ഉണ്ടാവണം. അവിടെ കോംപ്രമൈസ് എന്നൊരു സംഭവമില്ല. പിന്നെ ഒരു കോംപ്രമൈസിനും തയ്യാറാവുന്ന സംവിധായകനല്ല ഹരിഹരന്‍ സാര്‍. സിനിമയ്ക്കും സ്‌ക്രിപ്റ്റിനും എന്ത് ആവശ്യമുണ്ടോ അത് അദ്ദേഹത്തിന് കിട്ടിയിരിക്കണം. അവിടെ ഒരു കോംപ്രമൈസും ഇല്ല'.

  'അവിടെ ആര്‍ക്കും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. അവിടെ എല്ലാം പക്കയായിരുന്നു. ഹരിഹരന്‍ സാറിനൊപ്പം ആദ്യത്തെ സിനിമയായിരുന്നു എന്നും' ഏആര്‍ കണ്ണന്‍ പറഞ്ഞു. 'അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആദ്യമേ
  ആഗ്രഹമുണ്ടായിരുന്നു. വലിയ സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ആണല്ലോ നമ്മള് വളരുന്നത്'. പതിനാല് മാസത്തോളം ആ സിനിമയ്ക്കായി പ്രവര്‍ത്തിച്ചു. വലിയ വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് ചെയ്ത ചിത്രമാണ്'.

  'ഏകദേശം രണ്ട് വര്‍ഷം കൊണ്ടാണ് പഴശ്ശിരാജ പൂര്‍ത്തീകരിച്ചത്. അപ്പോ ഞങ്ങളെ സംബന്ധിച്ച് മുന്‍പ് കമ്മിറ്റ് ചെയ്ത ഒന്നു രണ്ട് പടങ്ങളൊക്കെ വിടേണ്ടി വന്നു. പ്രീ പ്രൊഡക്ഷന് വേണ്ടി ആ പടത്തില്‍ കുറെ വര്‍ക്ക് ചെയ്തു. പ്രീ പ്രൊഡക്ഷന്‍ മുതല്‍ ഷൂട്ടിംഗിന്‌റെ പകുതി വരെ അതില് ജോലി ചെയ്തു. എന്നാല്‍ പിന്നീട് ഞങ്ങള് കുറെ ടെക്‌നീഷ്യന്‍സിന് ആ പടത്തിന്‌റെ ഭാഗമല്ലാതാകേണ്ട ഒരു അവസ്ഥ വന്നു. അതാണ് ഞങ്ങള്‍ക്ക് സങ്കടമുണ്ടാക്കിയത്'.

  'പിന്നെ സിനിമ ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് അതില്‍ ഒരു താങ്ക്‌സ് കാര്‍ഡ് പോലും ഇല്ല. കാരണം പടത്തിന്‌റെ അവസാനം ഫിനിഷ് ചെയ്യാന്‍ വന്നവര്‍ അതിന്‌റെ ക്രെഡിറ്റും കൂടി കൊണ്ടുപോയി. അതിലൊക്കെ പെട്ട ആളാണ് ഞാനും. അതില് ഏആര്‍ കണ്ണന്‍ എന്ന് എഴുതികാണിക്കുന്നില്ല. പക്ഷേ ചേംബറില്‍ സബ്മിറ്റ് ചെയ്യുന്നത് ഞാന്‍ ഒപ്പിട്ട് ബഡ്ജറ്റ് കൊടുത്ത പ്രോജക്ടാണ്'.

  പഴശ്ശിരാജയുടെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? | filmibeat Malayalam

  'അതിന്‌റെ ഷൂട്ടിംഗ് ഡേറ്റ് എല്ലാം കൈയ്യിലുണ്ട്. പിന്നെ അവസാനം മുന്‍പോട്ട് പോവാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോ ഞങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞ പൈസ പ്രൊഡ്യൂസറിന്‌റെ ഭാഗത്തുനിന്ന് തന്നതുകൊണ്ട് ഞങ്ങള് സ്വയം പിന്മാറുന്ന എഗ്രിമെന്‌റും എഴുതികൊടുത്ത് നല്ല രീതിയിലാ
  ണ് പിരിഞ്ഞത്. കാരണം അതൊരു വലിയ പ്രോജക്ടാണ്. അത് തീരുക എന്നുളളതാണ് ആവശ്യം. അങ്ങനെ സാഹചര്യങ്ങള് നമുക്ക് അനുകൂലവും പ്രതികൂലവും ഒകെയാവും. അതെല്ലാം സിനിമ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അനുഭവങ്ങളാണ്', അഭിമുഖത്തില്‍ ഏആര്‍ കണ്ണന്‍ പറഞ്ഞു.

  English summary
  production controller br kannan shares mammootty's pazhassiraja movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X