For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പ്രധാന വേഷത്തിലെത്തുന്ന എം 24

  |

  അവിചാരിതങ്ങളുടെയും ആകസ്മികതകളുടെയും സമന്വയമാണ് ജീവിതം. ആ ജിവിതയാത്രക്കിടയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍, അതിനെ അതിജീവിക്കാന്‍ നാം എന്തുമാര്‍ഗ്ഗവും കൈക്കൊള്ളും. അവിടെ ജാതി, മതം, കുലം, ഗോത്രം, ഭാഷ തുടങ്ങിയവയ്‌ക്കൊന്നും ഒരു സ്ഥാനവുമുണ്ടാകില്ല. അങ്ങനെയുള്ളൊരു പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്നതാണ്. '' എം-24'' എന്ന ഹ്രസ്വചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍.

  m 24

  ദില്ലിയില്‍, റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന മലയാളിയാണ് മേജര്‍ ശങ്കര്‍. ഭാര്യയുടെ വേര്‍പാടിനുശേഷം മേജറിന്റെ ലോകമെന്നത് ദുബായില്‍ ഭര്‍ത്താവ് ചാര്‍ളിയോടൊപ്പം ജീവിക്കുന്ന ഏകമകള്‍ ദിവ്യയാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും പട്ടാളച്ചിട്ട ജീവിതത്തില്‍ നിലനിറുത്തി പോരുകയാണ് മേജര്‍. മകള്‍ ദിവ്യ ഗര്‍ഭിണിയാണ്. ദുബായിയിലെ ബിസിനസ്സ് തിരക്കുകളില്‍ മുഴുകുന്ന ചാര്‍ളി, ദിവ്യയ്ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ലഭിക്കാന്‍ മേജറിന്റെ അടുക്കലേയ്ക്കയക്കുന്നു. മകളുടെ വരവോടെ കൂടുതല്‍ ഉന്മേഷവാനാകുന്ന മേജര്‍, കുടുംബത്തിലേക്ക് ഉടനെത്താന്‍ പോകുന്ന കുഞ്ഞ് അതിഥിയെ വരവേൽക്കാനുളള സന്തോഷത്തിലാണ്. തുടര്‍ന്നുണ്ടാകുന്ന കോവിഡ് മഹാമാരിയുടെ അതിവ്യാപനം രാജ്യത്തെ ലോക്ഡൗണിലേക്ക് തള്ളിവിടുന്നു.

  ദില്ലിയിലെ പലപ്രദേശങ്ങളും റെഡ്‌സോണായി പ്രഖ്യാപിക്കപ്പെടുന്നു. അതില്‍ മേജര്‍ ശങ്കറിന്റെ താമസസ്ഥലവും ഉള്‍പ്പെടുന്നു. അത് സൃഷ്ടിക്കുന്ന അനിശ്ചിതത്ത്വത്തില്‍ പകച്ച് നില്ക്കുന്നയവസരത്തില്‍, ദിവ്യയ്ക്ക് പെട്ടെന്ന് പ്രസവവേദന കലശലാകുന്നു. തുടര്‍ന്നുണ്ടാകുന്ന ഉദേ്വാഗഭരിതങ്ങളായ മുഹൂര്‍ത്തങ്ങള്‍ എം 24 നെ മറ്റൊരു തലത്തിലെത്തിക്കുന്നു.

  മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ 'നല്ല വിശേഷ'-ത്തിനുശേഷം അജിതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എം-24. നല്ല വിശേഷത്തിലെ നായക കഥാപാത്രത്തെ ശ്രദ്ധേയമാക്കിയ ശ്രീജിഗോപിനാഥനാണ് മേജര്‍ ശങ്കറിനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിലൊരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും എം-24 നുണ്ട്.

  ശ്രീജി ഗോപിനാഥന്‍, ബാദുഷ, ചന്ദ്രന്‍ നായര്‍, അജിത് ജി. മണിയന്‍, അനില്‍ മുംബയ്, ജെറോം ഇടമണ്‍, സി.കെ. പ്രിന്‍സ്, നമിത കൃഷ്ണന്‍, ടിന്റുമോള്‍, ജയ. ആര്‍, സ്‌നേഹ ഷാജി, സംഗീത ജയന്‍ നായര്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

  പ്രവാസി ഫിലിംസിന്റെ ബാനറിൽ അജിതനാണ് എം 24 സംവിധാനം ചെയ്യുന്നത്. അജിതൻ തന്നെയാണ് കഥയും രചിച്ചിരിക്കുന്നത്. തിരക്കഥ - അജിതന്‍, ഉത്തുപറാത്ത്, ഛായാഗ്രഹണം - പ്രേമാനന്ദ് ഉഎഠ, എഡിറ്റിംഗ് - സുജിത് സഹദേവ്, അശ്വിന്‍ഗോപാല്‍, ഗാനരചന - ശ്രീരേഖ പ്രിന്‍സ്, അനൂപ് സാഗര്‍, സംഗീതം - ജിജി തോംസണ്‍, ആലാപനം - മിഥില മൈക്കിള്‍, ജിജി തോംസണ്‍, പ്രൊ: എക്‌സി - ജെറോം ഇടമണ്‍, ചമയം - കപില്‍ പതക്, കല - സാബു എടപ്പാള്‍, സഹസംവിധാനം - പ്രവീണ്‍ വിജയ്, സംവിധാന സഹായി - അനിഴം അജി, ഡിസൈന്‍സ്- സജീഷ്.എം ഡിസൈന്‍സ്, സ്റ്റില്‍സ് - പി.ജി. രാജീവ്, ഷോബി മൈക്കല്‍, പിആര്‍ഓ- അജയ് തുണ്ടത്തില്‍.

  Read more about: cinema
  English summary
  24, Production controller Badusha Movie M-24
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X