For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്! തട്ടിപ്പുകാരെ തിരിച്ചറിയണമെന്ന് ബാദുഷ

    |

    ലോക്ഡൗണും പ്രതിസന്ധികള്‍ക്കുമിടയില്‍ തട്ടിപ്പുക്കാരും കുറവല്ല. മാര്‍ച്ച് മാസം മുതല്‍ സിനിമകളുടെ ചിത്രീകരണങ്ങളെല്ലാം മന്ദഗതിയിലാണ് നടക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൈസ നല്‍കിയാല്‍ അഭിനയിപ്പിക്കാമെന്ന് പറയുന്നവരെ സൂക്ഷിക്കണമെന്ന് ബാദുഷ പറഞ്ഞിരിക്കുന്നത്.

    ബാദുഷയുടെ കുറിപ്പ് വായിക്കാം

    തട്ടിപ്പുകാരെ തിരിച്ചറിയുക, നിങ്ങള്‍ സൂക്ഷിക്കുക. പ്രിയ സുഹൃത്തുക്കളെ, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കട്ടെ. സിനിമ എല്ലാവരുടെയും സ്വപ്നമാണ്. കഴിവും പ്രാപ്തിയുമൊക്കെയുള്ള നിരവധി പേര്‍ എങ്ങനെയെങ്കിലും ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യാനായി നിരവധി പേര്‍ കഴുകന്‍ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയുക.

     badhusha
    Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam

    സാമ്പത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ്, അവര്‍ക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖരുടെ കൂടെ സഹകരിക്കാന്‍ അവസരമുണ്ടാക്കിത്തരാം അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് വാഗ്ദാനം.

    പേളി മാണി ഗര്‍ഭിണിയായി! കുഞ്ഞ് വരാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരം, പുത്തന്‍ വീഡിയോ പുറത്ത്

    സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്. അതു കൊണ്ട് ശരിയായ രീതിയില്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസരം വന്നു ചേരും. തട്ടിപ്പുകാരുടെ വലയില്‍ വീഴരുത്. ആരെങ്കിലും പണം നല്‍കിയാല്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തുക, പോലീസില്‍ വിവരമറിയിക്കുക.
    സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആരെങ്കിലും വന്നാല്‍ കൃത്യമായി അന്വേഷിക്കുക, സംശയം തോന്നിയാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക.
    കരുതിയിരിക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

    പേളിയുടെ കുഞ്ഞുവാവ മാര്‍ച്ചിലെത്തും! അച്ഛനാവുന്നതിന്റെ ത്രില്ലിലാണ് ശ്രീനി, തുറന്ന് പറഞ്ഞ് താരം

    Read more about: badusha ബാദുഷ
    English summary
    Production Controller Badusha Wrote Informative Letter To Fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X