എന്നെ ആരും പീഡിപ്പിച്ചിട്ടില്ല: ജ്യോതി കൃഷ്ണ
വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജ്യോതി കൃഷ്ണയെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാഡ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നിട്ടു പോലുമില്ലെന്ന വിശദീകരണവുമായി നടി തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.
എന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത തീര്‍ത്തും ഗോസിപ്പാണെന്നും അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും ജ്യോതി കൃഷ്ണ പറഞ്ഞു. അതേ സമയം താനും ഷാജിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അത് പക്ഷെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നതുപോലെ പീഡനമൊന്നുമല്ല. തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ആ പ്രശ്‌നമെന്നും നടി വ്യക്തമാക്കി.

തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്നാണ് നടി പറയുന്നത്. ഇത്തരം കിംവദികള്‍ പടച്ചുവിടുന്നതാരാണെന്നറിയില്ല. വാര്‍ത്തകള്‍ വന്നപോലെ പോകുമെന്നുള്ളതുകൊണ്ടാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിനൊരു അന്ത്യമില്ലെന്ന് കണ്ടതുകൊണ്ടാണ് വിശജീകരികക്ുന്നതെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
ജയറാം നായകനായി അഭിനയിക്കുന്ന സര്‍ സിപി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടിയെ ഹോട്ടലില്‍ വിളിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അപമര്യാദയായി പെരുമാറിയെന്നായരുന്നു ഗോസിപ്പുകള്‍. നടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ പരാതി കൊടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications











