ജനാര്‍ദ്ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനാണ്, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അത്യന്തം അപലപനീയം: ബാദുഷ

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ജനാര്‍ദ്ദനന്‍. ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ സജീവമാണ് അദ്ദേഹം. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. സൂപ്പര്‍ ഹിറ്റ് സിനിമകളിലെ അദ്ദേഹത്തിന്‌റെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളിലുണ്ട്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മോളിവുഡില്‍ തിളങ്ങിയിട്ടുണ്ട് ജനാര്‍ദ്ദനന്‍.

janardhanan

ഒപ്പം കോമഡി റോളുകളിലും അഭിനയിച്ച് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം ജനാര്‍ദ്ദനനെ കുറിച്ചുളള വ്യാജ പ്രചരണങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ. ജനാര്‍ദ്ദനന്‍ അന്തരിച്ചുവെന്ന തരത്തില്‍ വന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ആണ് ബാദുഷ രംഗത്തെത്തിയത്. ബാദുഷയുടെ വാക്കുകളിലേക്ക്: ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദനന്‍ മരിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്.

ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാര്‍ദ്ദനന്‍ ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാര്‍ത്തകള്‍ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയര്‍ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിര്‍ത്തണം; ഇതൊരു അപേക്ഷയാണ്, ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ബാദുഷയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‌റുകളിലൂടെ വ്യാജന്മാര്‍ക്കെതിരെ രംഗത്ത് എത്തിയത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നാണ് ചിലര്‍ കമന്റിട്ടത്.

നടി നികിത ശര്‍മ്മയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം

Recommended Video

കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക

Read more about: actor malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X