പ്രശസ്ത സംവിധായകൻ ശ്യാം ബെന​​ഗൽ അന്തരിച്ചു

പ്ര​ഗൽഭ സംവിധായകൻ ശ്യാം ബെന​​ഗൽ (90) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങൾ കാരണം കുറച്ച് ദിവസമായി ഇ​ദ്ദേഹത്തിന്റെ ആരോ​ഗ്യ നില മോശമായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. അങ്കുർ, മണ്ഡി, മൻദൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം മേക്കറാണ് ശ്യാം ബെന​​ഗൽ. അറുപതുകളിലും എഴുപതുകളിലും ഇദ്ദേഹത്തിന്റെ സിനിമകൾ ഇന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായി. ഇന്ത്യൻ പാരലൽ സിനിമാ ലോകത്ത് വലിയ സംഭാവനകൾ നൽകിയ സംവിധായകനാണ് വിട പറഞ്ഞിരിക്കുന്നത്.

Shyam Benegal

1976 ൽ ശ്യാം ബെന​​ഗലിന് പദ്മ ശ്രീ നൽകി രാജ്യം ആദരിച്ചു. 1991 ൽ പദ്മ ഭൂഷണും ലഭിച്ചു. 1934 ഡിസംബർ 14 ന് ഹൈദരാബാദിലാണ് ശ്യാം ബെന​​ഗൽ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി ബെന​ഗാൾ കർണാടകയിൽ നിന്നാണ്. ഫോട്ടോ​ഗ്രാഫറായിരുന്ന പിതാവിൽ നിന്നാണ് ശ്യാം ബെന​ഗാളിന് ഫിലിം മേക്കിം​ഗിൽ താൽപര്യം വരുന്നത്. 12ാം വയസിൽ അച്ഛൻ തന്ന ക്യാമറയിൽ ഇദ്ദേഹം ആദ്യമായി ഷൂട്ട് ചെയ്തു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പഠിക്കവെയാണ് ശ്യാം ബെന​​ഗൽ സിനിമാ ലോകവുമായി അടുക്കുന്നത്.

More from Filmibeat

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X