സാരിയിൽ നാടൻ സുന്ദരിയായി മഡോണ! ബ്രദേഴ്സ് ഡേ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍...
പൃഥ്വിരാജ് -ഷാജോൺ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നടൻ ഷാജോൺ തന്നെയാണ്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മഡോണ സെബാസ്റ്റ്യന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ജെമ എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടീസറിനും ഫസ്റ്റ്ലുക്ക് പോസ്റ്ററിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. കോമഡിയും ആക്ഷനും ചേര്‍ന്ന എന്റര്‍ടെയ്‌നര്‍ ചേർന്ന ചിത്രമായിരിക്കും ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതും പെണ്‍വേഷത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെത്തുന്നതും ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങളായിരുന്നു ടീസറിൽ.
പൃഥ്വിരാജിനെ കൂടാതെ ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍, ധർമജൻ, വിജയ് രാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്‌സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലൂസിഫറിനു ശേഷം പുറത്തു വരുന്ന പൃഥ്വി ചിത്രമാണ് ബ്രദേഴ്സ് ഡേ.


Click it and Unblock the Notifications











