»   » കൂടെ നില്‍ക്കേണ്ടവരാണ് മാറിനിന്ന് കുറ്റം പറയുന്നത് ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കുമെന്ന് കെപിഎസി ലളിത

കൂടെ നില്‍ക്കേണ്ടവരാണ് മാറിനിന്ന് കുറ്റം പറയുന്നത് ഇങ്ങനെ പോയാല്‍ എങ്ങനെ ജീവിക്കുമെന്ന് കെപിഎസി ലളിത

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവ അഭിനേത്രി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തന്നെയും മകനെയും ചെളി വാരിയെറിയാനുള്ള ശ്രമവുമായി ഒരു പറ്റം ആള്‍ക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് കെപിഎസി ലളിത പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥ് ഭരതന്റെ ഫഌറ്റില്‍ നിന്ന് ഒരാളെ പിടി കൂടിയെന്നും വീട് റെയ്ഡ് ചെയ്തുവെന്നൊക്കെയുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

ദിലീപിനും സിദ്ധാര്‍ത്ഥിനും സംഭവത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമാര്‍ശനവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. ഇത്തരം വാര്‍ത്ത തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സിദ്ധാര്‍ത്ഥ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. തന്റെ മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ചാട്ടവാറു കൊണ്ട് അടിക്കണമെന്നും ജനങ്ങളുടെ മുന്നിലിട്ട് തല്ലിക്കൊല്ലണമെന്നും മാത്രമേ താന്‍ പറയൂവെന്നും ലളിത പറഞ്ഞു.

പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍

തനിക്കും മകനുമെതിരെ ചെളി വാരി എറിയാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇക്കാര്യം വിശ്വസിക്കരുത്. തന്റെ ഫഌറ്റില്‍ റെയ്ഡ് നടന്നുവെന്ന് പറയുന്ന ദിവസം താനും അമ്മയും തൃശ്ശൂരില്‍ ഐടിഒഫ്‌കെ ചലച്ചിത്ര മേളയിലായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു.

കൂടെ നില്‍ക്കേണ്ടവര്‍ മാറി നിന്ന് കുറ്റം പറയുന്നു

പ്രശ്‌നം വരുമ്പോള്‍ കൂടെ നില്‍ക്കാതെ മാറി നിന്ന് കുറ്റം പറയുന്നവരുടെ കാലമാണിത്. കൂടെ നില്‍ക്കേണ്ടവരാണ് ഇപ്പോള്‍ മാറി നിന്ന് കുറ്റം പറയുന്നത്. ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനെ ജീവിതക്കുമെന്നും ലളിത ചോദിക്കുന്നു.

ശക്തമായ നടപടി സ്വീകരിക്കും

മലയാള സിനിമയിലെ പ്രമുഖ നടനും യുവസംവിധായകനുമായ താരത്തിന്‍റെ ഫ്ലാറ്റില്‍ നിന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉണ്ടായതെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചാരത്തിലുണ്ട്. എന്നാല്‍ അത് തന്‍റെ നേര്‍ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നറിഞ്ഞ ഞെട്ടലിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അത്തരം പ്രചരണങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്.

നിരപരാധിയാണെന്നറിഞ്ഞ് വിട്ടയച്ചു

യുവ അഭിനേത്രിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലും അല്ലാതെയുമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പേരിലെ സമാനത കൊണ്ട് തന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനറിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ നിരപരാധിയാണെന്നു കണ്ട് വിട്ടയയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത

സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്ത സംഭവത്തിനു ശേഷം തന്‍റെ വീട് റെയ്‍ഡ് ചെയ്തുവെന്നും താന്‍ വീട്ടിലുള്ളപ്പോള്‍ ആയിരുന്നുവെന്നും പ്രതികളുമായി അടുത്ത ബന്ധമുള്ളയാളാണ് താനെന്ന രീതിയില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതെല്ലാം വ്യാജവാര്‍ത്തയാണ്.

English summary
Actress KPAC Lalitha has denied the allegations involving her son Sidharth Bharatan's involvement with the recent attack on a Malayalam actress."I will whip my son if he has done anything wrong. The culprits may have visited him in his flat but I am sure he has't helped them to go into hiding," says Lalitha refuting the comments about Sidharth's connection with the incident.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam