പുലന്‍ വിചാരണയുടെ രണ്ടാം ഭാഗത്തിന്‌ എ സര്‍ട്ടിഫിക്കറ്റ്‌

By Staff

സെന്‍സര്‍ കുരുക്കകളില്‍ പെട്ട ഏറെക്കാലമായി മുടങ്ങിക്കിടന്ന പുലന്‍ വിചാരണയുടെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനു തയ്യാറായി.

പ്രശാന്തിനെ നായകനാക്കി കെ.എസ്‌ രവികുമാര്‍ സംവിധാനം ചെയ്‌ത ചിത്രം സെന്‍സര്‍ ബോര്‍ഡ്‌ അനുമതിയില്ലാത്തതു കാരണം റീലിസ്‌ ചെയ്യാന്‍ കഴിയാതെ കിടക്കുകയായിരുന്നു.

ചിത്രത്തില്‍ 26 ഭാഗങ്ങളില്‍ കത്രിക വയ്‌ക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ്‌ നിര്‍ദേശം. ഇപ്പോള്‍ 'എ' സര്‍ട്ടിഫിക്കറ്റോടെ ചിത്രം പ്രദര്‍ശനാനുമതി നേടിയതായും മെയ്‌ ഒന്നിന്‌ ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ്‌ തീരുമാനമെന്നും നിര്‍മ്മാതാവ്‌ പറഞ്ഞു.

മലയാളി താരം കാര്‍ത്തിക ആദ്യമായി ഗ്ലാമര്‍ റോളില്‍ അഭിനയിച്ചുവെന്ന പ്രത്യേകതയും പുലന്‍ വിചാരണയുടെ രണ്ടാം ഭാഗത്തിനുണ്ടായിരുന്നു.

വിജയ്‌കാന്തും ശരത്‌കുമാറും നായകന്മാരായി അഭിനയിച്ച പുലന്‍ വിചാരണ തമിഴിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായാണ്‌ കണക്കാക്കപ്പെടുന്നത്‌.
ബന്ധപ്പെട്ട വാര്‍ത്തകള്‍


കാര്‍ത്തികയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X