»   »  ലാലേട്ട പുതിയ ലുക്ക് പൊളിച്ചൂട്ട

ലാലേട്ട പുതിയ ലുക്ക് പൊളിച്ചൂട്ട

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണനാണ്.

വിയറ്റ്‌നാമിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇപ്പോള്‍ പൂയംകുട്ടി വനത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ നടക്കുന്നത്. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിര്‍മ്മാതാവ് ടോമിച്ചന്‍ മുള കുപാടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുലിമുരുകന്‍.

mohanlal-puli-murugan

മോഹന്‍ലാലിന്റെ കരീയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലേതെന്ന് സംവിധായകന്‍ വൈശാഖ് ഉറപ്പ് പറയുന്നുണ്ട്. അത്രയും ശക്തമായ കഥാപാത്രം തന്നെയാണ് പുലിമുരുകനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ശിവാജി, അന്യന്‍, എന്തിരന്‍,ഐ എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുഖന്റേയും സ്റ്റണ്ട് ഡയറക്ടര്‍. ചിത്രം ക്രിസ്തുമസിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Peter Hein, the highest paid stunt choreographer of Indian cinema, will also make his Malayalam debut with Puli Murugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam