»   »  പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് വരുമ്പോഴുള്ള അഞ്ച് പ്രശ്‌നങ്ങള്‍

പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒരുമിച്ച് വരുമ്പോഴുള്ള അഞ്ച് പ്രശ്‌നങ്ങള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററിലെത്തുകയാണ്. ഒക്ടോബര്‍ ഏഴിന് കേരളത്തിലെ തിയേറ്ററുകളില്‍ നടക്കുന്ന താരയുദ്ധത്തിന് ആരാധകര്‍ തയ്യാറായിക്കഴിഞ്ഞു.

ജോപ്പനോ പുലിമുരുകനോ; റെക്കോഡുകള്‍ തിരുത്തുന്നത് ആരാകും.. ആവേശത്തോടെ ആരാധകര്‍


മലാളത്തിന്റെ ആവേശമായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് വരുന്നത് ആരാധകര്‍ക്ക് ആഘോഷം തന്നെയാണ്. എന്നാല്‍ അതിനപ്പുറം ഇരു ചിത്രങ്ങളും ഒരുമിച്ച് വരുമ്പോള്‍ ചില പ്രശ്‌നങ്ങളുമുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.


കളക്ഷനെ ബാധിയ്ക്കും

തീര്‍ച്ചയായും അമിത പ്രതീക്ഷയുമായി രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ തുടക്കത്തില്‍ തന്നെ അത് കലക്ഷനെ കാര്യമായി ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


തിയേറ്ററുകളുടെ എണ്ണം

200 തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം പുലിമുരുകന്‍ പദ്ധതിയിട്ടത്. പിന്നീട് അത് വെട്ടിക്കുറച്ച് 165 തിയേറ്ററുകള്‍ എന്നാക്കി. തോപ്പില്‍ ജോപ്പനും എണ്ണം പറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.


മറ്റ് സിനിമകളെ ബാധിയ്ക്കുന്നു

രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ സിനിമ ഒരുമിച്ചെത്തുമ്പോള്‍ അത് ബാധിയ്ക്കുന്നത് മറ്റ് താരങ്ങളുടെ ചെറിയ സിനിമകളെയാണ്. തിയേറ്ററില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒപ്പം എന്ന ചിത്രത്തെ പോലും പുലിമുരുകന്റെയും തോപ്പില്‍ ജോപ്പന്റെയും റിലീസ് ബാധിയ്ക്കും


ആരാധകരുടെ തമ്മില്‍ത്തല്ല്

തീര്‍ച്ചയായും ആരാധകരുടെ തമ്മില്‍ തല്ല് ഒരു വലിയ പ്രശ്‌നം തന്നെയാണ്. തിയേറ്ററിലും തിയേറ്ററിന് പുറത്തും ഒരു കാര്യവുമില്ലാതെ ആരാധകര്‍ തമ്മില്‍ വഴക്കിട്ടേക്കാം.


സോഷ്യല്‍ മീഡിയ ആക്രമണം

സോഷ്യല്‍ മീഡിയയില്‍ എതിര്‍ താരത്തിന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കും. നല്ല സിനിമയാണെങ്കില്‍ മോശം അഭിപ്രായം പറയുന്ന പ്രവണതയും, മോശം സിനിമയാണെങ്കില്‍ പോലും നല്ല സിനിമയാണെന്ന് പറയുന്ന പ്രവണതയും നടന്നേക്കാം.മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Well, the industry is all set to witness a big box office war in this week. Mohanlal starrer Puli Murugan and Mammootty starrer Thoppil Joppan are ready for a face-off and in all probabilities, both the films would be releasing on October 7, 2016. Box office wars of superstar films have always been an interesting topic to follow. But, is it really good for the industry, when the films of both the Big M's release on the same day?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam