»   » ജോപ്പനോ പുലിമുരുകനോ; റെക്കോഡുകള്‍ തിരുത്തുന്നത് ആരാകും.. ആവേശത്തോടെ ആരാധകര്‍

ജോപ്പനോ പുലിമുരുകനോ; റെക്കോഡുകള്‍ തിരുത്തുന്നത് ആരാകും.. ആവേശത്തോടെ ആരാധകര്‍

Posted By: Rohini
Subscribe to Filmibeat Malayalam

നാളുകള്‍ക്ക് ശേഷമാണ് മലയാളി പ്രേക്ഷകര്‍ ഇങ്ങനെ ഒരു തയ്യാറെടുപ്പ് എടുത്ത് നില്‍ക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നു. അതും വലിയ പ്രതീക്ഷയോടെ.

കസബയുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് ആരായിരിക്കും? പുലിമുരുകനോ ജോപ്പനോ?


ആരുടെ സിനിമ കാണും ആദ്യം എന്ന ആശയകുഴപ്പത്തിലാണ് ലാലിനെയും മമ്മൂട്ടിയെയും ഒരുപോലെ സ്‌നേഹിക്കുന്ന ആരാധകര്‍. എന്താണ് ഈ താരയുദ്ധത്തില്‍ ഇത്രമാത്രം പ്രതീക്ഷിക്കാന്‍ എന്ന് നോക്കാം


ലാലിന്റെ പുലിമുരുകന്‍

പ്രഖ്യാപിച്ചതുമുതല്‍ പുലിമുരുകനില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വളരെ ഏറെയാണ്. പുലിയുമായുള്ള സംഘട്ടനം, ബിഗ് ബജറ്റ് ചിത്രം, വേള്‍ഡ് വൈഡ് റിലീസ്, പീറ്ററിന്റെ സ്റ്റണ്ട് അങ്ങനെ ഒരുപാട് കാരണങ്ങള്‍ ആ പ്രതീക്ഷയ്ക്ക് പറയാനുണ്ട്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും പാട്ടുകളും ഇറങ്ങിയപ്പോള്‍ ആ പ്രതീക്ഷ അമിതമായി. ടോമിച്ചന്‍ മുളുകുപാടം നിര്‍മിയ്ക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്.


എന്താവും വിധി

അതെ പ്രേക്ഷകര്‍ ചോദിയ്ക്കുന്നു, എന്താണ് പുലിമുരുകന്റെ വിധി. അമിത പ്രതീക്ഷയോടെ വന്ന പല ചിത്രങ്ങളും ബോക്‌സോഫീസില്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്. ആ അവസ്ഥ പുലിമുരുകന് ഉണ്ടാകാതിരിക്കട്ടെ. അതേ സമയം, മോഹന്‍ലാല്‍ വളരെ ഏറെ സെലക്ടീവായ ശേഷം തിരഞ്ഞെടുത്ത ചിത്രമാണ് പുലിമുരുകന്‍. സിനിമ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ഷോ താരം കാണും എന്നും പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി പല സാഹസങ്ങള്‍ക്കും തയ്യാറായി... സിനിമ വിജയ്ക്കും എന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ


മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍

തുറുപ്പ് ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. മമ്മൂട്ടി വീണ്ടും കോട്ടയത്തുകാരന്‍ അച്ചായനായി എത്തുന്ന ഹാസ്യ കഥാപാത്രം. ട്രെയിലറും പോസ്റ്ററുകളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലായിരുന്നു.


ജോപ്പന്‍ എന്താവും

സ്വാഭാവികമായും ഉയരുന്ന ചോദ്യമാണത്, പുലിമുരുകനെ പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തോട് ഏറ്റുമുട്ടുന്ന തോപ്പില്‍ ജോപ്പന്റെ അവസ്ഥ എന്താവും. താരസമ്പന്നതയോ നിര്‍മ്മാണച്ചെലവോ അല്ല ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ എന്ന ഉത്തരം കൊണ്ട് ആ പ്രതീക്ഷ നിലനിര്‍ത്താം. എന്നാല്‍ തുറുപ്പുഗുലാന്‍ ഒഴികെ ജോണി ആന്‍ണിയുമായി മമ്മൂട്ടി കൈ കോര്‍ത്ത മറ്റ് രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല എന്ന് മാത്രമല്ല, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയവുമായിരുന്നു. എന്തായാലും കബടിക്കളിയുമായി തോപ്പില്‍ ജോപ്പന്റെ രംഗപ്രവേശനത്തിന് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നു.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Puli Murugan Vs Thoppil Joppan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam