»   » രാമലീലയ്ക്ക് പകരം തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ത്രിഡി, നാലു ദിവസത്തെ കേരള കലക്ഷൻ

രാമലീലയ്ക്ക് പകരം തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ത്രിഡി, നാലു ദിവസത്തെ കേരള കലക്ഷൻ

By: സാൻവിയ
Subscribe to Filmibeat Malayalam

2016ന്റെ അവസാനം തിയേറ്ററുകള്‍ ഇളക്കി മറിച്ച ചിത്രമാണ് പുലിമുരുകന്‍. ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രം 150 കോടിക്ക് മുകളിലാണ് ബോക്‌സോഫീസില്‍ നേടിയത്. ഇതു ആദ്യമായാണ് ഒരു മലയാള സിനിമ ബോക്‌സോഫീസില്‍ നൂറ് കോടി കടക്കുന്നത്.

ജൂലൈ 22ന് പുലിമുരുകന്റെ ത്രിഡി തിയേറ്ററുകളില്‍ എത്തി. നേരത്തെ ദിലീപിന്റെ രാമലീല പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാമലീലയുടെ റിലീസ് ഡേറ്റ് നീട്ടിയതോടെയാണ് പുലിമുരുകന്‍ ത്രിഡി തിയേറ്ററുകള്‍ കൈയടക്കിയത്. പുലിമുരുകന്‍ നിര്‍മിച്ച ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മിക്കുന്നത്.


pulimurugan-3d-box-office

ഇപ്പോഴിതാ പുലിമുരുകന്‍ ത്രിഡിയുടെ നാലു ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. 68 ലക്ഷം രൂപയാണ് പുലിമുരുകന്‍ ത്രിഡി ബോക്‌സോഫീസില്‍ ഇതുവരെ നേടിയത്. മൂന്നാം ദിവസവും നാലാം ദിവസവുമായി 21 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ത്രിഡി വേര്‍ഷന്‍ പുറത്തിറങ്ങുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വെച്ചു. ത്രിഡി വര്‍ക്ക് പൂര്‍ത്തിയാകാത്തതായിരുന്നു കാരണമെന്നും പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

English summary
Pulimurugan 3D Kerala Box Office: 4 Days Collection Report
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam