»   » നോട്ട് നിരോധനവും ജനഗണമനയും ഒന്നും മുരുകനെ ബാധിച്ചിട്ടില്ല, 100-ാം ദിനത്തിന് മുമ്പൊരു സര്‍പ്രൈസുണ്ട്!

നോട്ട് നിരോധനവും ജനഗണമനയും ഒന്നും മുരുകനെ ബാധിച്ചിട്ടില്ല, 100-ാം ദിനത്തിന് മുമ്പൊരു സര്‍പ്രൈസുണ്ട്!

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ ലോകത്തെ സംബന്ധിച്ച് വലിയൊരു നേട്ടം കൊയ്ത വര്‍ഷമാണ് 2016. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ നൂറ് കോടി ക്ലബ്ബിലേക്ക് കടന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനാണ് ആ അഭിമാന നേട്ടത്തില്‍ മലയാള സിനിമയെ എത്തിച്ചത്.

പുലിമുരുകനെ തളര്‍ത്തിയോ, ആമീര്‍ ഖാന്റെ ദംഗലിന്റെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ നേട്ടം!


എന്നാല്‍ വിജയത്തിലേക്കുള്ള യാത്രയില്‍ ഒരുപാട് വിഘ്‌നങ്ങളെ മുരുകനും സംഘത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. മുരുകന്‍ ഒരുമാസം തിയേറ്ററില്‍ പിന്നിടുമ്പോഴേക്കും നോട്ട് നിരോധനം വന്നു. പിന്നാലെ ദേശീയ ഗാനത്തെ ചൊല്ലിയുള്ള വിവാദങ്ങളും. എന്നാല്‍ ഇതൊന്നും മുരുകനെ ബാധിച്ചിട്ടില്ല.


80 ആം ദിവസം 81 തിയേറ്ററുകളില്‍

ഒക്ടോബര്‍ 7 ന് റിലീസ് ചെയ്ത പുലിമുരുകന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളിലടക്കം മുരുകന്‍ എണ്‍പതാം ദിവസവും തീയേറ്റര്‍ വിടാതെയുണ്ട്. 81 തീയേറ്ററുകളിലാണ് ചിത്രം 80 ദിവസം പൂര്‍ത്തിയാക്കിയത്.


ക്രിസ്മസും മുരുകനൊപ്പം

പുതിയ മലയാളം റിലീസുകളൊന്നുമില്ലാത്ത ഈ ക്രിസ്മസ് കാലത്ത് പുലിമുരുകന്‍ മറ്റ് 63 ബി, സി ക്ലാസ് സെന്ററുകളിലും ഈ വെള്ളിയാഴ്ച റിലീസ് ചെയ്തിട്ടുണ്ട്. അതായത് ക്രിസ്മസ് ദിനത്തില്‍ കേരളമൊട്ടാകെ 144 സെന്ററുകളില്‍ ചിത്രം കളിക്കുന്നുണ്ട്. പൂജയ്ക്ക് വന്ന ചിത്രം അങ്ങനെ ക്രിസ്മസും ആഘോഷിച്ചു.


ഇനിയൊരു സര്‍പ്രൈസ്

നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ പുലിമുരുകന്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും ഒരുക്കുന്നുണ്ട്. പുലിമുരുകന്റെ 3ഡി പതിപ്പ്. എന്നാല്‍ മലയാളികള്‍ക്ക് 3ഡി തീയേറ്ററുകളില്‍ കാണാനാവില്ല. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പുറത്തുവരുന്ന ബ്ലൂ റേ പതിപ്പാണ് മലയാളത്തില്‍ 3ഡിയില്‍ പുറത്തിറങ്ങുകയെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു.


മറ്റ് ഭാഷകളിലേക്ക്

പുലിമുരുകന്റെ തമിഴ് പതിപ്പ് ജനുവരിയില്‍ പുറത്തിറങ്ങും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്‌നാമീസ് പതിപ്പുകളും തീയേറ്ററുകളിലെത്തും. അതില്‍ ചൈനീസ് പതിപ്പ് 3ഡിയിലായിരിക്കും. ചിത്രത്തിന്റെ ഹിന്ദി, കന്നഡ റീമേക്കുകളും അടുത്ത വര്‍ഷം പുറത്തെത്തും. പക്ഷേ അത് നമ്മളല്ല ചെയ്യുന്നത്. റീമേക്ക് റൈറ്റ് വില്‍ക്കുകയാണ്. ആവശ്യക്കാര്‍ എത്തിയിട്ടുണ്ട്. അതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്- ടോമിച്ചന്‍ പറഞ്ഞു.


English summary
Pulimurugan team is reportedly planning to release the 3D version of the movie soon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam