»   » പുലിമുരുകന്‍ അല്ല മന്യം പുലി, തെലുങ്ക് പോസ്റ്റര്‍ കാണൂ..

പുലിമുരുകന്‍ അല്ല മന്യം പുലി, തെലുങ്ക് പോസ്റ്റര്‍ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച മോഹന്‍ലാലിന്റെ പുലിമുരുകന്‍ തെലുങ്കില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മന്യം പുലി എന്ന പേരിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

പ്രശസ്ത നിര്‍മാതാവ് കൃഷ്ണ റെഡ്ഡിയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്കിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, ചൈനീസ്, വിയറ്റ്‌നാമീസ് എന്നീ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യും. പുലിമുരുകന്‍ തെലുങ്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ..


മന്യം പുലി

ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.


റെക്കോര്‍ഡ്

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 25 കോടിയാണ് ബോക്‌സോഫീസില്‍ നേടിയിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ 25 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്. ഇതോടെ 22 ദിവസംകൊണ്ട് 30 കോടി നേടിയ ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.


325 തിയേറ്ററുകളില്‍

325 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.


ആദ്യ ദിനം

നാലര കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കിയത്.


English summary
Mohanlal’s Pulimurugan to be dubbed in Telugu, first look posters out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam