»   » പുലിമുരുകന്‍ പരാജയപ്പെടുത്തിയ രണ്ട് അന്യഭാഷ ചിത്രങ്ങള്‍!

പുലിമുരുകന്‍ പരാജയപ്പെടുത്തിയ രണ്ട് അന്യഭാഷ ചിത്രങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ നേടിയ ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം മലയാളത്തിലെ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോഴും കേരളത്തിലെ ഹൗസ്ഫുള്‍ ഷോകളാണ് നടക്കുന്നത്. പലയിടത്തും ഇപ്പോഴും ടിക്കറ്റ് കിട്ടാതെ അടുത്ത ഷോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുണ്ട്.

ചിത്രം തിയേറ്ററുകളില്‍ പൊടിപൊടിക്കുമ്പോള്‍ രണ്ട് വലിയ അന്യഭാഷ ചിത്രങ്ങളെയാണ് പുലിമുരുകന്‍ പരാജയപ്പെടുത്തിയത്. രജനികാന്തിന്റെ കബാലിയും സല്‍മാന്‍ ഖാന്റെ കബാലിയുമാണ് ആ ചിത്രങ്ങള്‍. വിദേശത്തെ തിയേറ്ററുകളില്‍ നിന്നാണ് അന്യഭാഷാ വമ്പന്‍ ചിത്രങ്ങളെ പരാജയപ്പെടുത്തികൊണ്ട് ഇത്രയും വലിയ നേട്ടം സ്വന്തം പേരിലാക്കിയത്.


കബാലി

പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമാണ് കബാലി. തമിഴകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയ ചിത്രം കൂടിയാണിത്. യുഎഇയില്‍ 425കളാണ് കബാലിയ്ക്ക്.


സുല്‍ത്താന്‍

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് സുല്‍ത്താന്‍. സുല്‍ത്താന് യുഎഇയില്‍ 225 ഷോകള്‍ നടത്തി.


പുലിമുരുകന്‍

എന്നാല്‍ പുലിമുരുകന് 486 ഷോകളാണ് നടത്തിയത്.


മറ്റ് കേന്ദ്രങ്ങളില്‍

ഖത്തറില്‍ 52 ഷോകള്‍, കുവൈത്തില്‍ 18 ഷോകള്‍, ഒമാനില്‍ 38ഷോകളും ബെഹറിന്‍ 36 ഷോകളും നടന്നു.


English summary
Pulimurugan Beats Kabali & Sultan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam