»   » ഇന്ത്യയ്ക്ക് പുറത്തും പുലിമുരുകന്‍ മുന്നേറുന്നു; 23 ദിവസത്തെ ആകെ കലക്ഷന്‍

ഇന്ത്യയ്ക്ക് പുറത്തും പുലിമുരുകന്‍ മുന്നേറുന്നു; 23 ദിവസത്തെ ആകെ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ദൃശ്യം ഇനി ചരിത്രം മാത്രം, പുതിയ റെക്കോഡ് പുലിമുരുകന് സ്വന്തം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം ഇതുവരെ ദൃശ്യമായിരുന്നു. എന്നാല്‍ 23 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആ റെക്കോഡ് പുലിമുരുകന്‍ തിരുത്തിയെഴുതിയിരിയ്ക്കുന്നു.

മുരുകന്‍ മലയ്ക്ക് പോകുന്ന രംഗം പുലിമുരുകനില്‍ നിന്നും ഒഴിവാക്കിയതെന്തിന്?


മികച്ച അഭിപ്രായവും കലക്ഷനും നേടി വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശ രാജ്യങ്ങളിലും മുന്നേറുകയാണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്


ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍

ഇതുവരെ ഏറ്റവും കൂടുതല്‍ ഗ്രോസ് കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോഡ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിനായിരുന്നു. ഇപ്പോള്‍ ആ റെക്കോഡ് പുലിമുരുകന്റെ പേരിലാണ്. 23 ദിവസം കൊണ്ട് പുലിമുരുകന്‍ 70 കോടി കടന്നു.


കേരളത്തില്‍ നിന്ന് മാത്രം

കേരളത്തില്‍ നിന്ന് മാത്രം പുലിമുരുകന്‍ 23 ദിവസം കൊണ്ട് നേടിയത് 55 കോടി രൂപയാണ്. 50 കോടി കടക്കുന്ന മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് പുലിമുരുകന്‍ എന്ന പ്രത്യേകതയുമുണ്ട്. ദൃശ്യവും ഒപ്പവുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍


കേരളത്തിന് പുറത്തും യുഎസിലും

കേരളത്തിന് പുറത്ത് നിന്ന് പുലിമുരുകന്‍ 14 കോടി രൂപ ഗ്രോസ് കലക്ഷന്‍. യു എസ്സില്‍ നിന്നും ചിത്രം ഒരു കോടി ഗ്രോസ് കലക്ഷന്‍ നേടി.


ഗള്‍ഫ്, യുഎഇ, യൂറോപ് റിലീസ്

ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ് രാജ്യങ്ങളിലും നൂറ് തിയേറ്ററുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. നവംബര്‍ നാലോടെ യൂറോപില്‍ 150 ഓളം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍


English summary
Pulimurugan, the Mohanlal starrer has been amazing the trade experts and industry members with its extraordinary box office performance

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam