»   » കടക്കും .. കടക്കും... പുലിമുരുകന്‍ 150 കോടി കടക്കും; 45 ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

കടക്കും .. കടക്കും... പുലിമുരുകന്‍ 150 കോടി കടക്കും; 45 ദിവസത്തെ ബോക്‌സോഫീസ് കലക്ഷന്‍

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയമായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഇതിനോടകം നൂറ് കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാള സിനിമ എന്ന പേര് നേടിക്കഴിഞ്ഞു.

സുരേഷ് ഗോപിയുടെ അറം പറ്റിയ വാക്കോ, ജയസൂര്യ സെറ്റില്‍ കുഴഞ്ഞു വീണു!


150 കോടി കലക്ഷന്‍ പുലിമുരുകന്‍ നേടും എന്നായിരുന്നു പ്രേക്ഷകരുടെയും ട്രേഡ് അനലൈസിന്റെയും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്രതീക്ഷിതമായ നോട്ട് നിരോധനം സിനിമയെ ബാധിയ്ക്കുമോ എന്ന് എല്ലാവരും ഭയന്നു. ആ ഭയം ഇനി വേണ്ട. 45 ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് നോക്കാം...


കേരളത്തില്‍ നിന്ന് മാത്രം

45 ദിവസത്തെ പ്രദര്‍ശനത്തിലൂടെ പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 70.3 കോടി രൂപയാണ്. അതില്‍ ഷെയറിലൂടെ ലഭിച്ചത് 33 കോടിയിലധികം കലക്ഷനാണ്.


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് നിന്നും മോശമല്ലാത്ത കലക്ഷനാണ് പുലിമുരുകന്‍ നേടിയിരിയ്ക്കുന്നത്. 45 ദിവസം കൊണ്ട് പത്ത് കോടിയിലധികം കലക്ഷന്‍ പുലിമുരുകന്‍ നേടിയത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്.


ഇന്ത്യയ്ക്ക് പുറത്ത്

ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രവും പുലിമുരുകനാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചിത്രം 28 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ യുഎസ്എ ബോക്‌സോഫീസ് റിപ്പോര്‍ട്ടുകല്‍ പ്രകാരം 4 കോടി അവിടെയും നേടി. ന്യൂസിലാന്റ് ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നായി 1.5 കോടിയാണ് കലക്ഷന്‍. മറ്റ് മാര്‍ക്കറ്റില്‍ നിന്ന് 75 ലക്ഷം നേടി.


ആകെ മൊത്തം ടോട്ടല്‍

അങ്ങനെ ആകെ മൊത്തം ടോട്ടല്‍ കലക്ഷന്‍ നോക്കുമ്പോള്‍ 115 കോടിയിലധികം പുലിമുരുകന്‍ ഇതുവരെ നേടി. അതിനൊപ്പം പ്രി- റിലീസ് ബിസിനസ്സിലൂടെ ലഭിച്ച് 15 കോടി കൂടെ കൂട്ടുമ്പോള്‍ 130 കോടിയില്‍ വന്നു നില്‍ക്കുന്നു. ഇനി സംശയമില്ലാതെ പറയാം, പുലിമുരുകന്‍ തീര്‍ച്ചയായും 150 കോടി നേടും!പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Mohanlal's Pulimurugan has already emerged as the biggest hit of Malayalam movie industry. Read the 43 days Kerala box office report here
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam