»   » ചരിത്രം തിരുത്തിയെഴുതി മോഹന്‍ലാല്‍; അഞ്ച് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത്

ചരിത്രം തിരുത്തിയെഴുതി മോഹന്‍ലാല്‍; അഞ്ച് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത്

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തിരുത്തുന്നത് സ്വന്തം റെക്കോഡുകള്‍ തന്നെയാണ്. മലയാള സിനിമ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രം തന്നെയായിരിയ്ക്കും പുലിമുരുകന്‍ എന്ന് നിസംശയം പറയാം.

പുലിമുരുകനെ മലര്‍ത്തിയടിക്കാന്‍ ഇനി ആര്; അണിയറയില്‍ തയ്യാറെടുക്കുന്ന അഞ്ച് 'ബിഗ്' ചിത്രങ്ങള്‍


അഞ്ച് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ തന്നെ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്‍ 20 കോടി കടന്നു കഴിഞ്ഞു. അഞ്ച് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വായിക്കാം ചിത്രങ്ങളിലൂടെ.


ആദ്യ ദിവസം നേടിയത്

മികച്ച തുടക്കമായിരുന്നു പുലിമുരുകന്‍ ആദ്യ ദിവസം തന്നെ നടത്തിയത്. 214 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ 4.8 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി


രണ്ടാം ദിവസം

രണ്ടാം ദിവസവും ഒട്ടും മോശമല്ലാത്ത പ്രകടനമാണ് പുലിമുരുകന്‍ കാഴ്ചവച്ചത്. കേരളത്തില്‍ നിന്ന് മാത്രം മുരുകന്‍ 4.02 കോടി ഗ്രോസ് കലക്ഷന്‍ നേടി.


മൂന്നാം ദിവസം

മൂന്നാം ദിവസം ഞായറാഴ്ചയായിരുന്നു. അന്നും കലക്ഷന്‍ മുന്നേറുകയല്ലാതെ പിന്നോട്ട് പോയില്ല. 4.83 കോടി രൂപയാണ് മൂന്നാം ദിവസം പുലിമുരുകന്‍ കേരളത്തില്‍ നിന്നും നേടിയത്.


അഞ്ച് ദിവസം കഴിയുമ്പോള്‍

അഞ്ച് ദിവസം പ്രദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം പുലിമുരുകന്‍ നേടിയത് 21.38 കോടി രൂപയാണ്.


പ്രതീക്ഷ

ഏറ്റവും വേഗത്തില്‍ 20 കോടി കടക്കുന്ന ആദ്യ മലയാള സിനിമയാണ് പുലിമുരുകന്‍. ഒരു മാസത്തിനുള്ളില്‍ 50 കോടി കടക്കുക എന്നത് പുലിമുരുകനെ സംബന്ധിച്ച് ബാലികേറ മലയായിരിയ്ക്കില്ല


നൂറ് കോടി കടക്കുമോ?

ഈ ജൈത്രയാത്ര തുടരുകയാണെങ്കില്‍ പുലിമുരുകന്‍ 100 കോടി കടക്കും എന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ നൂറ് കോടി നേടുന്ന മലയാളത്തിലെ ആദ്യ ചിത്രമായിരിയ്ക്കും പുലിമുരുകന്‍.


തിയേറ്ററുകള്‍ കൂടും

ഇപ്പോള്‍ തന്നെ പുലിമുരുകന് സ്‌പെഷല്‍ ഷോ ഒരുപാട് കളിയ്ക്കുന്നുണ്ട്. രണ്ടാമത്തെ ആഴ്ചമുതല്‍ റിലീസിങ് സെന്ററുകളുടെ എണ്ണം കൂടും എന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് പുറത്തും വൈകാതെ ചിത്രം റിലീസ് ചെയ്യും.

പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan, the Mohanlal movie is performing extremely well at the box office. The movie, which has already broken several pre-written box office records, has rewritten the history.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam