»   » ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍; ഒരാഴ്ച കൊണ്ട് പുലിമുരുകന്‍ നേടിയ ആകെ കലക്ഷന്‍

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍; ഒരാഴ്ച കൊണ്ട് പുലിമുരുകന്‍ നേടിയ ആകെ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ എന്ന പരസ്യവാചകം അന്വര്‍ത്ഥമാക്കുന്ന വിധമാണ് ഇപ്പോള്‍ പുലിമുരുകന്‍ എന്ന മലയാള സിനിമയുടെ കലക്ഷന്‍ റെക്കോഡ് കുതിയ്ക്കുന്നത്.

പ്രമുഖ സംവിധായകന്‍ പുലിമുരുകനില്‍ നിന്ന് ലാലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, എന്നിട്ടും ചെയ്തു!


ബോക്‌സോഫിസിലെ എല്ലാ റെക്കോഡുകളും സ്വന്തം പേരിലാക്കി മോഹന്‍ലാലിന്റെ പുലിമുരുകന്‍ മലയാളം കണ്ട ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു.


ഒരാഴ്ചകൊണ്ട്

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച (ഏഴ് ദിവസം) കഴിയുമ്പോഴേക്കും മുപ്പത് കോടിയിലധികം ബോക്‌സോഫീസ് കലക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് മാത്രം 27 കോടിയോളം ചിത്രം നേടിയത്രെ.


നൂറ് കോടിയിലേക്ക്

ഏറ്റവും വേഗം 25 കോടി കലക്ഷന്‍ കേരളത്തില്‍ നിന്നും നേടുന്ന ആദ്യത്തെ മലയാള സിനിമയാണ് പുലിമുരുകന്‍. ഈ പോക്ക് പോകുകയാണെങ്കില്‍ പുലിമുരുകന്‍ നൂറ് കോടി കടക്കുന്ന ആദ്യത്തെ മലയാള സിനിമയായിരിയ്ക്കും എന്നാണ് വിലയിരുത്തലുകള്‍.


ഇന്ത്യക്ക് പുറത്തേക്ക്

നവംബര്‍ ആദ്യവാരത്തോടെ ഇന്ത്യയ്ക്ക് പുറത്തേക്ക് പുലിമുരുകന്റെ വലിയ റിലീസുണ്ടാകും. യുകെ, യുഎസ്, യുഎഇ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം വൈകാതെ റിലീസ് ചെയ്യും.


മന്യം പുലി വരുന്നു

മന്യം പുലി എന്ന പേരില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നവംബറില്‍ റിലീസ് ചെയ്യും. ജനത ഗരേജ് എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ തെലുങ്ക് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയിരിയ്ക്കുന്ന സാഹചര്യത്തിലണ് മന്യം പുലി എത്തുന്നത് എന്നത് ശ്രദ്ധേയം.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan, the Mohanlal movie has already become a phenomenal success. Have a look at the 7 days all India box office collection report of Pulimurugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam